Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന പാപ്പാനെ ചവിട്ടികൊന്നു... ദാരുണാന്ത്യം ആനസവാരി കേന്ദ്രത്തില്‍വെച്ച്...!!!

കുമളി: കുമളിക്ക് സമീപം അട്ടപ്പള്ളത്ത് പ്രവര്‍ത്തിക്കുന്ന എലഫന്റ് ജംഗ്ഷനിലെ ആനപ്പാപ്പാനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വിനോദ സഞ്ചാരികളുമായി സവാരിക്ക് പോയ ലക്ഷ്മി എന്നു പേരുള്ള ആനയുടെ ഒന്നാം പാപ്പാനായ ഭാസ്‌കരന്‍ ആണ് മരിച്ചത്. സവാരിക്കിടെ ആനയോടൊപ്പം നടന്നിരുന്ന പാപ്പാനെ ആന ചവിട്ടുകയായിരുന്നുവെന്നണ് പറയപ്പെടുന്നത് . ഈ സമയം ഒന്നാം പാപ്പാനൊപ്പം രണ്ടാം പാപ്പാനും ഉത്തരേന്ത്യക്കാരായ രണ്ട് വിനോദ സഞ്ചാരികള്‍ ആനപ്പുറത്തും ഉണ്ടായിരുന്നു.

മുരിക്കടിയില്‍ നിന്നും അട്ടപ്പള്ളത്തേയ്ക്കുള്ള പഞ്ചായത്ത് റോഡില്‍ വച്ചായിരുന്നു സംഭവം. സവാരി കഴിഞ്ഞ് അട്ടപ്പള്ളത്തെ കേന്ദ്രത്തിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. മടങ്ങിവരുന്നതിതിടെ ആന പെട്ടന്ന് പാപ്പാനെ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ ഭാസ്‌കരന്‍ നിലത്തു വീഴുകയും തുടര്‍ന്ന് ആനയുടെ ചവിട്ടേല്‍ക്കുകയുമായിരുന്നു.

deadbody3-

ആന ചവിട്ടിയതിനെ തുടര്‍ന്ന് ഭാസ്‌കരന്റെ തലയും വലതകാലും പൂര്‍ണ്ണമായും തകര്‍ന്നു. ഭാസ്‌കരന്റെ അലര്‍ച്ച കേട്ടെത്തിയ പ്രദേവാസകള്‍ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. ഇതേ് സമയം ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ടു പേരും ചാടി രക്ഷപെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+