ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവാത്തോല്‍ കടത്താന്‍ ശ്രമം കുമളിയില്‍ അഞ്ചംഗ സംഘം പിടിയില്‍: പിടിയിലായത് വനപാലകരുടെ പരിശോധനയില്‍

  • By Desk
Google Oneindia Malayalam News

കട്ടപ്പന: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടുവാത്തോല്‍ എത്തിക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിലായി. കുമളിയില്‍ വനപാലകരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചുപേരും പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ നാരായണന്‍, ചക്കരൈ, മുരുകന്‍, കറുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ് പിടിയിലായത്. അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കാനായി കുമളിവഴി മുണ്ടക്കയം ഭാഗത്തേക്ക്് എത്തിക്കുയായിരുന്നു ഇവരുടെ ലക്ഷ്യം.

കഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾകഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾ

കാറില്‍ കടത്താന്‍ ശ്രമിച്ച കടുവാത്തോല്‍ കുമളി വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിക്കാലങ്ങളിലടക്കം മേഖലയില്‍ വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.

tiger-15634388

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 30 വരെ റിമാന്റ് ചെയ്തു. അതേസമയം കൂടുതല്‍ ഇടപാടുകാര്‍ കേസില്‍ ഉണ്ടോ എന്നും അന്വേഷിക്കും. ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സി അജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം എസ് അനീഷ് കുമാര്‍, ഇ കെ സുധാകരന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Idukki
English summary
Man arrested in Idukki for smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X