ഡ്രൈഡേയില്‍ 27 കുപ്പി മദ്യവുമായി ഒരാള്‍ പിടിയില്‍!!സംഭവം കോതമംഗലത്ത്,അറസ്റ്റ് രഹസ്യവിവരത്തില്‍
കോതമംഗലം: പുതുവര്‍ഷദിനത്തില്‍ ഡ്രൈഡേ' വില്പനക്കു വേണ്ടി കൈവശം സൂക്ഷിച്ച 27 കുപ്പി മദ്യവുമായി ഒരാള്‍ എക്‌സൈസിന്റെ പിടിയിലായി. മാലിപ്പാറ കിളിക്കുത്തുപാറ കരയില്‍ ഇടയത്തു കുടിയില്‍ വര്‍ഗീസ് എന്നയാളാണ് അറസ്റ്റിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പീടിയിലായത്. ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കി കോതമംഗലം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സെയ്ഫുദ്ദീനും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നാട്ടുകാര്‍ക്ക് വില്പനക്കായി കിളിക്കുത്തുപാറയിലെ ഒളിസങ്കേതത്തിലേക്ക് മദ്യവുമായി പോകുമ്പോഴായിരുന്നു അറസ്റ്റ്.പ്രതി ഇന്നലെ രാവിലെ മുതല്‍ മദ്യവില്‍പന നടത്തി വരികയായിരുന്നു. 350 രൂപക്ക് വാങ്ങുന്ന മദ്യം 430 രൂപക്കാണ് വിറ്റിരുന്നത്. ചിലപ്പോള്‍ 450 നും 500 നും വര്‍ഗീസ് വിറ്റിരുന്നതായും കോതമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ഡി സജീവന്‍ പറഞ്ഞു.എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ കെ ചന്ദ്രപാലന്‍, അസ്സി.എക്‌സൈസ് കമ്മിഷ്ണര്‍ റ്റി എ അശോക് കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു റെയ്ഡ്.പ്രതിയുടെ മദ്യവില്പനയെ സംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പ് വിവരം ലഭിച്ചിരുന്നു. ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.












Click it and Unblock the Notifications