എയര്‍ഗണ്‍ ഉപയോഗിച്ച് കൊലപാതകം: രണ്ടാംദിനം പ്രതി പിടിയില്‍, മൃതദേഹംപ്രതിയുടെ വീട്ടിൽ!!
കോതമംഗലം: പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടികയ്ക്കടുത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തും വീട്ടുടമയുമായ സജീവനെ കസ്റ്റഡിയില്‍ എടുത്തു.
സജീവന് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മരിച്ച പ്രസാദും, വീട്ടുടമയായ സജീവനും സുഹൃത്തുക്കളായിരുന്നു. ഇവര്‍ ഒന്നിച്ച് ടെറസിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ സജീവന് പ്രസാദിനെ തോക്ക് ഉപയോഗിച്ച് തലക്കും നെഞ്ചത്തും അടിച്ചതിന്റെ ഭാഗമായിട്ടാണ് പ്രസാദ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന എയര്‍ഗണ്‍ തകര്‍ന്ന നിലയില്‍ മൃതദേഹത്തിനു സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. സജീവന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എയര്‍ഗണ്‍. ഇവരുടെ മറ്റൊരു സുഹൃത്ത് ബിജുവാണ് മൃതദേഹം കണ്ടെത്തിയതും പൊലീസില്‍ അറിയിച്ചതും.സജീവന്റെ കോഴിഫാമിലെ ജീവനക്കാരന് കൂടിയാണ് മരിച്ച പ്രസാദ്. ആലുവ എ. എസ്.പി. എം. ജെ സോജന്, കോട്ടയം എ. എസ്. പി. എ. നസിം ,പോത്താനിക്കാട് സി. ഐ ജി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications