Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയത്തിന്റെ പേരില്‍ അയല്‍വാസിയെ കൊലപ്പെടുത്തി: പ്രതികള്‍ മാസങ്ങള്‍ക്കുശേഷം പിടിയില്‍, ഇടുക്കിയില്‍

അടിമാലി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അയല്‍വാസിയെ മലമുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരെ അടിമാലി പോലിസ് പിടികൂടി. മുള്ളരിക്കാട് സ്വദേശികളായ ബാബു, സുരേന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളത്തൂവല്‍ മുള്ളിരിക്കുടി കരിമ്പനാനിക്കല്‍ ഷാജിയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ജനുവരിയിലാണ് ഷാജി ധാരുണമായി കൊല്ലപ്പെട്ടത്.

മുള്ളരിക്കാട് കുന്നുതാനിതണ്ടില്‍ നിന്നുള്ള പാറക്കെട്ടില്‍ നിന്നും കാല്‍വഴുതി വീണുള്ള മരണമെന്ന നിലയിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്. രണ്ടുമാസങ്ങള്‍ക്ക് ശേഷം സജീവിന്റെ ഭാര്യ കേസില്‍ ദുരുഹത നിലനില്‍ക്കുന്നതായി പോലീസില്‍ പരാതി പെട്ടു. തുടര്‍ന്ന് അടിമാലി പോലീസ് ഒരു വര്‍ഷത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

murdercaseidukki-1

ബാബുവിന്റെ ഭാര്യയുമായി മരിച്ച ഷാജിക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.മദ്യപക്കാനായി പാറക്കെട്ടിനു മുകളിലേക്ക് വിളിച്ചു വരുത്തിയാണ് കൊലനടത്തിയത്. അതേസമയം ഇരുവരും കൊലനടത്തിയിട്ടും പോലിസ് തങ്ങളെ പിടികൂടിയില്ലെന്ന് പരസ്യമായി വെല്ലുവിളി നടത്തിയതും അന്വേഷണത്തിന് നിര്‍ണ്ണായകമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+