ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: പ്രതി അറസ്റ്റില്‍, 50 ലക്ഷത്തിന്റെ തട്ടിപ്പ്!!
കോതമംഗലം: ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ലക്ഷങ്ങള്‍ തട്ടി എടുത്തയാളെ പോലീസ് പിടികൂടി. അമ്പത് ലക്ഷം രൂപയോളം തട്ടിയെടുത്ത മലമ്പുഴ സ്വദേശിയെ രാജേഷ് രാജനെ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്ത്. ഓസ്‌ട്രേലിയയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 20 പേരില്‍ നിന്നായിട്ടാണ് പ്രതി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ഓസ്‌ട്രേലിയയില്‍ വിസയും തൊഴിലും വാഗ്ദാനം ചെയ്തത് ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ഇയാള്‍ വാങ്ങിയെടുത്തത്തത്.
കോതമംഗലം ചേലാട് സ്വദേശി എബിന്‍ ബോബന്‍ കേതമംഗലം പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സംഘം തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നിന്നും സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റ്റി ഡി സുനില്‍കുമാറിന്റെ നിര്‍ദേശാനുസരണം എസ് ഐ രജന്‍ കുമാര്‍, എഎസ് ഐ ഷാജി കുര്യന്‍, സിവില്‍ പോലീസ് ഓഫീസറന്‍ മാരായ ജോബി, നിജു, ജീമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണന്നും കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും കോതമംഗലം സി.ഐ.മാധ്യമങ്ങളോട് പറഞ്ഞു.













Click it and Unblock the Notifications