രാജാക്കാട് ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍: പിടിയിലായത് അന്താരാഷ്ട്ര കഞ്ചാവ് മാഫിയാ സംഘാംഗം!!
രാജാക്കാട്: അന്താരാഷ്ട്ര കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന കണ്ണി ഹാഷീഷ് ഓയിലുമായി രാജാക്കാട് പൊലീസിന്റെ പിടിയില്‍. രാജാക്കാട് കുത്തുങ്കല്‍ കൊച്ചുവീട്ടില്‍ ഐസഖിന്റെ മകന് ബിജുവാണ് ഓമിനിവാനില്‍ ഹാഷീഷ് ഓയില്‍ കടത്തുന്നതിനിടയില്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തില്‍ നിന്നും ഒരുകിലോ മുപ്പത്തിയഞ്ച് ഗ്രാം ഹാഷീഷ് ഓയിലും പിടിച്ചെടുത്തു.
ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൈറേഞ്ച് മേഖലയിലേയ്ക്കുള്ള കഞ്ചാവിന്റെയും മയക്കു മരുന്നിന്റേയും കടന്നുവരവിന് തടയിടുന്നതിന് വേണ്ടി പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. മുമ്പ് 84 കിലോ കഞ്ചാവുമായി ഒറീസയില്‍ വച്ച് പിടിയിലായ ഇയാളെ പത്തുവര്‍ഷത്തേയ്ക്ക് ശിക്ഷിച്ചിരിക്കുകയാണ്. ഇതിനിടയില്‍ അപ്പീല്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഒറീസയില്‍ നിന്നടക്കം കഞ്ചാവും ഹാഷീഷ് ഓയിലും ജില്ലയിലേയ്ക്കും സംസ്ഥാനത്തിന്റെ മറ്റ് മേഖലകളിലേയ്ക്കും എത്തിച്ച് നല്കുന്നായും പോലീസ് പറഞ്ഞു.

രഹസ്യ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ ഡി വൈ എസ് പി രമേഷ്കുമാറിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഓമനിവാനിന്റെ സീറ്റിനടിയില്‍ ഒളുപ്പിച്ച് കടത്തുകയായിരുന്ന ഹാഷീഷ് ഓയിലുമായി രാജാക്കാട് സി ഐ എച്ച് എല്‍ ഹണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പഴയവിടുതിയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ഹാഷീഷ് ഓയിലിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications