ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. യുവാവിനെ കാട്ടാനകൂട്ടം കൊലപ്പെടുത്തി...!!!
രാജാക്കാട്: ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് ആദിവാസിക്കുടിയില്‍ കൃഷിയിടത്തില്‍ പണി ചെയ്യുകയായിരുന്ന യുവാവിനെ കാട്ടാനകള്‍ കൊലപ്പെടുത്തി. കുടിയിലെ താമസക്കാരനായ എസ്.കൃഷ്ണന്‍ ആണ് കൊമ്പനാനകളുടെ ആക്രമണത്തില്‍ മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തില്‍ ഇഞ്ചി നട്ടുകൊണ്ടിരിക്കുകയായിരുന്നു കൃഷ്ണന്‍. മറ്റാരും ഒപ്പം ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ചക്കക്കൊമ്പന്‍ എന്നും അരിക്കൊമ്പന്‍ എന്നും വിളിക്കുന്ന അക്രമണകാരികളായ രണ്ട് കാട്ടുകൊമ്പന്മാര്‍ ഈ സമയം പിന്നിലൂടെ എത്തി കൃഷ്ണനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കുള്ള ചവിട്ടും തുമ്പിക്കൈക്കുള്ള അടിയും ഏറ്റ ഇയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ആനകളുടെ ചിന്നംവിളി കേട്ട് കുടിയിലെ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് കൃഷ്ണന്‍ ആക്രമിക്കപ്പെട്ടത് അറിഞ്ഞത്.

കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്നും ആനകള്‍ മാറതെ നിന്നതിനാല്‍ ആളുകള്‍ക്ക് യുവാവിന്റെ അടുത്തേയ്ക്ക് ചെല്ലാനായില്ല. അടുക്കാന്‍ ശ്രമിച്ചവരെ ആനകള്‍ പിന്തുടര്‍ന്ന് ഓടിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ സമീപത്തെ കാട്ടിലേയ്ക്ക് തുരത്താനായത്.സംസാര ശേഷിയും കേഴ്വിയും ഇല്ലാത്ത വ്യക്തിയായിരുന്നു കൃഷ്ണന്‍. ഇക്കാരണത്താല്‍ ആനകള്‍ എത്തിയത് അറിയാനോ നിലവിളിച്ച് ശബ്ദം വയ്ക്കുന്നതിനൊ കൃഷ്ണന് കഴിഞ്ഞില്ല..












Click it and Unblock the Notifications