അടിമാലിയില്‍ വാഹനാപകടം: കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു!!
അടിമാലി: അടിമാലി പതിനാലാംമൈലില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പഴയന്നൂര്‍ കുമ്പളക്കോട് കൂട്ടപ്പുരക്കല് വീട്ടില്‍ കെ എം അബ്ദുള്‍ ഖാദറാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ സഫിയയെ വിദഗ്ദ ചികിത്സക്കായി രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മക്കളായ അസ്മ മുഹമ്മദ് റാഫി ഖാദറിന്റെ മാതാവ് ബിവി എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ സംഘം ഡല്‍ഹി സന്ദര്‍ശനത്തിനായി നെടുംമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. കോതമംഗലത്തു നിന്നും മൂന്നാറിന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന എത്തിയോസ് കാര്‍ പതിനാലാം മൈല്‍ പള്ളിപടിക്ക് സമീപം വച്ച് കൂട്ടിയിടിക്കുകയായിരുന്നു. വാഹന മോടിച്ചിരുന്ന അബുദള്‍ ഖാദറിന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്. അപകടം നടന്ന ഉടന്‍ അബ്ദുള്‍ ഖാദറിനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.തലക്ക് ഗുരുതര പരിക്കേറ്റ സഫിയയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം തുടര്‍ ചികിത്സക്കായി എറണാകുളത്തിന് കൊണ്ടു പോയി.

ചൊവ്വാഴ്ച്ച രാവിലെ ദില്ലിക്ക് പോകുന്നതിനായി ഖാദറും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വൈകിയത് മൂലം വിമാന യാത്ര നടന്നില്ല. തുടര്‍ന്ന് ബുധനാഴ്ച്ച ദില്ലികുള്ള ടിക്കറ്റ് ഉറപ്പാക്കിയ ശേഷം മൂന്നാര്‍ സന്ദര്‍ശനത്തിന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. മൂന്ന് വാഹനങ്ങളിലായി 20 പേര് ഉള്‍പ്പെടുന്ന സംഘമായിരുന്നു മൂന്നാറിലെത്തിയത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിലുണ്ടായിരുന്നു രണ്ട് യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications