ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നാറില്‍ എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു!!!
മൂന്നാര്‍: ഹണിമൂണ്‍ ആഘോഷിക്കുവാന്‍ മൂന്നാറില്‍ എത്തിയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശി രാം നവാസ് ബാലരയുടെ മകന്‍ അമന്‍ ചൗധരിയാണ് മരിച്ചത് പഴയമൂന്നാറിലെ ഗ്രാന്‍പ്ലാസ റിസോര്‍ട്ടിന്റെ മൂന്നാം നിലയില്‍ നിന്നും കഴിഞ്ഞ ദിവസം താഴേക്ക് വീണ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഭാര്യ സമ്പത്തുമൊത്ത് അമന്‍ ചൗദരി പഴയ മൂന്നാറിലെ ഗ്രാന്‍ഡ് പ്ലാസ റിസോര്‍ട്ടിലെ മൂന്നാം നിലയില്‍ മുറിയെടുത്തത്.

ഹോട്ടലില്‍ മുറിയെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജനലിലൂടെ ഇയാള്‍ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹോട്ടലിലെ ജീവനക്കാര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇന്നലെ 5.30 തോടെ യുവാവ് മമരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചതില്‍ മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications