പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്: തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ
പൂപ്പാറ: തോട്ടംമേഖല ഉള്‍പ്പെടുന്ന പൂപ്പാറയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി അങ്കമുത്തുവിനാണ് പരിക്കേറ്റത്. കൂട്ടമായി എത്തിയ ആനകളെ ഇദ്ദേഹം കാണാതെ പോകുകുകയായിരുന്നു. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടിയില്‍ ആന കൂട്ടത്തിനിടയില്‍പെട്ട അങ്കമുത്തുവിന് ആനയുടെ തുമ്പികൈകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു.

തോള്‍ഭാഗത്ത് അടിയേറ്റ ഇയാള്‍ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയും ആനകൂട്ടത്തിന്റെ കാഴ്ചകളില്‍ നിന്ന് മറയുകയും ചെയ്തിരുന്നു. പൂപ്പാറ എസ് വളവിനു സമീപത്തെ ഏലത്തോട്ടത്തിലാണ് അങ്കമുത്തു പണി ചെയ്തിരുന്നത്. തോളെല്ലിനു പോട്ടലേറ്റ ഇദ്ദേഹത്തെ രാജകുമാരി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചിഹിത്സ നല്‍കിയശേഷം തേനിമെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്ന് ഏതാനും സമയത്തിനുള്ളില്‍തന്നെ വനംവകുപ്പ് വാച്ചര്‍മാര്‍ ബഹളംവെച്ച് ആനകൂട്ടത്തെ ഓടിച്ചിരുന്നു.












Click it and Unblock the Notifications