ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനിയന്‍ ചേട്ടനെ കുത്തി കൊലപ്പെടുത്തി!! കൊലപാതകം നടന്നത് മദ്യലഹരിയില്‍, വാക്കുതര്‍ക്കവും!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: മദ്യലഹരിയില്‍ ജേഷ്ഠനെ അനിയന്‍ കുത്തി കൊലപ്പെടുത്തി. ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ സഹോദരന്‍ വിബിനെ കമ്പംമെട്ട് പൊലിസ് അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ വിബിന്‍ സഹോദരന്‍ വിഷ്ണുവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. വിബിന്റെ മദ്യപാന ശീലത്തെ എതിര്‍ത്തതായിരുന്നു തര്‍ക്ക കാരണം.

<strong>യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി അക്രമിച്ച സംഭവം: മുഖ്യപ്രതികള്‍ അറസ്റ്റില്‍, സംഭവം വടകരയില്‍!</strong>യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി അക്രമിച്ച സംഭവം: മുഖ്യപ്രതികള്‍ അറസ്റ്റില്‍, സംഭവം വടകരയില്‍!

തര്‍ക്കത്തിനിടെ മുത്തശ്ശന്റെ അടയ്ക്കാ കത്തി വിബിന്‍ കൈക്കലാക്കുകയും വിഷ്ണുവിന്റെ നേരെ വീശുകയുമായിരുന്നു. ഇതിനിടെ വിഷ്ണുവിന്റെ കഴുത്തില്‍ കുത്തേല്‍ക്കുകയും ഞരമ്പിന് മുറിവേറ്റ് രക്തം അമിതമായി വാര്‍ന്നൊഴുകുകയും ചെയ്തു. വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ വിഷ്ണു അയല്‍വാസിയായ മംഗലശ്ശേരി പ്രവീണിന്റെ വീട്ടില്‍ എത്തി തന്നെ ആശുപത്രിയില്‍ എത്തിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവീണിന്റെ വീട്ടില്‍ എത്തിയ ഉടന്‍ തന്നെ വിഷ്ണു കുഴഞ്ഞ് വീണു. രക്തം അമിതമായി വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. പ്രവീണ്‍ ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്താല്‍ വിഷ്ണുവിനെ തൂക്കുപാലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു വിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനത്തില്‍ തന്നെ ബിബിനെ നാട്ടുകാര്‍ ബലമായി കയറ്റിയിരുന്നു.

knife-murder-600

വിഷ്ണു മരിച്ചതോടെ നാട്ടുകാര്‍ കമ്പംമെട്ട് പൊലീസില്‍ വിവരം അറിയിക്കുകയും എസ്.ഐ രാജഗോപാലന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വിബിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവരുടെ വീടിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. മുന്‍പുണ്ടായിരുന്ന വീട് പൊളിച്ച് മാറ്റിയതിനാല്‍ സമീപത്ത് ഷെഡ് കെട്ടിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനേറ്റ കുത്താണ് മരണ കാരണം.

Idukki
English summary
man murders brother after consumes alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X