മകനെ കൊന്ന് കെട്ടിത്തൂക്കിയത്; മനുവിന്റെ പിതാവ് പറയുന്നു, പെണ്‍കുട്ടിയുമായി അടുപ്പത്തില്‍...
കട്ടപ്പന: പീഡനക്കേസ് പ്രതിയുടെ ആത്മഹത്യയില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ ആരോപണവുമായി പിതാവ്. മകനെ ജയില്‍ ഉദ്യോഗസ്ഥര്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും വിശദമായ അന്വേഷണം വേണമെന്നും മനു മനോജിന്റെ പിതാവ് മനോജ് ആവശ്യപ്പെട്ടു. പീഡനത്തിന് ഇരയായ നരിയാംപാറയിലെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികില്‍സയില്‍ കഴിയവെ മരിച്ചു.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. റിമാന്റില്‍ കഴിയവരെയാണ് മനുവിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയിലിന്റെ മൂന്നാംനിലയിലേക്ക് പോയ മനുവിനെ ഏറെ നേരം കഴിഞ്ഞിട്ടും കണ്ടില്ല. തുടര്‍ന്ന് തിരഞ്ഞപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മകനെ കൊന്ന് കെട്ടിത്തൂക്കി എന്നാണ് മനുവിന്റെ പിതാവ് മനോജ് ആരോപിക്കുന്നത്.
പെണ്‍കിട്ടിയും തന്റെ മകനും പ്രണയത്തിലായിരുന്നു. പ്രായപൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്ന് രണ്ടു വീട്ടുകാരും ധാരണയിലെത്തിയിരുന്നു. പിന്നീട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബം നിലപാട് മാറ്റി. അവര്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധു പോലീസ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സമ്മര്‍ദ്ദമാണ് കേസ് കൊടുക്കാന്‍ കാരണം. മനുവിനെ സ്റ്റേഷനില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു. ക്വാറന്റൈനിലാണ് എന്നാണ് അറിയിച്ചിരുന്നത്. പിന്നീടാണ് തോര്‍ത്തില്‍ തൂങ്ങിമരിച്ചു എന്ന് അറിഞ്ഞത്. ജലിലിലെ ഉദ്യോഗസ്ഥര്‍ അവനെ കൊന്ന് കെട്ടിത്തൂക്കിയതാണ് എന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മനോജ് പറഞ്ഞു.


Click it and Unblock the Notifications