ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഔഷധഗുണം കൊണ്ടും ഗുണമേന്‍മക്കൊണ്ടും മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി...!!!

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂര്‍ മേഖലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി മറയൂര്‍ ശര്‍ക്കരക്ക് ഭൗമ സൂചിക പദവി. സമാനതകള്‍ ഇല്ലാത്ത, മറയൂര്‍ മേഖലയില്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് പദവി ലഭിക്കുന്നതിനായി 2016 ഓഗസ്റ്റ് മാസം മുതല്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വര്‍ഷം മാര്‍ച്ച് 5-ആം തിയതി ഐ പി ഇന്ത്യയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറയൂര്‍ ശര്‍ക്കരയുടെ എല്ലാ പ്രത്യേകതയും പഠിച്ചതിനു ശേഷമാണ് പദവി ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനംരാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ത്ഥിക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഔഷധഗുണം കൊണ്ടും ഗുണമേന്‍മക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂര്‍ ശര്‍ക്കര. കൂടാതെ ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അളവ് കുറവുള്ളതുമാണ് മറയൂര്‍ ശര്‍ക്കരയെ മറ്റു ശര്‍ക്കരകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാല്‍ വിപണിയിലെത്തുന്നവയില്‍ കൂടുതലും വ്യാജ മറയൂര്‍ ശര്‍ക്കരയാണെന്നും ജനസംസാരമുണ്ട്.

മറയൂര്‍

കുറഞ്ഞ ചെലവില്‍ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ ശര്‍ക്കര വിപണി കീഴടക്കുന്ന സാഹചര്യത്തിലാണ് മറയൂര്‍ കേന്ദ്രമാക്കി കര്‍ഷകര്‍ നിര്‍മിക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് ഈ പദവി ലഭിച്ചിരിക്കുന്നത്. ശര്‍ക്കരക്കു പുറമേ വട്ടവടയിലെ വെളുത്തുള്ളിക്കും ഭൗമ സൂചിക പദവി ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്

Idukki
English summary
Marayoor jaggery, a world famous delicacy, will soon get Geographical Indication status.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X