Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി രാജ്യം ഉണ്ടാക്കിയ ആളാണോ? ചോദ്യങ്ങളുമായി മറിയക്കുട്ടി; ഒരു മാസത്തെ പെന്‍ഷന്‍ കൈമാറി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന് മണ്‍ചട്ടിയുമായി സര്‍ക്കാരിനെതിരെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒടുവില്‍ പെന്‍ഷന്‍ ലഭിച്ചു. അടിമാലി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് വീട്ടില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ പെന്‍ഷന്‍ കൈമാറിയത്. 2023 ജൂലായ് മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. നാല് മാസത്തെ പെന്‍ഷന്‍ വേഗത്തില്‍ നല്‍കിയിട്ടില്ലെങ്കില്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുമെന്ന് മറിയക്കുട്ടി പറഞ്ഞു.

സര്‍ക്കാര്‍ അതിനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നും മറിയക്കുട്ടി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം അവര്‍ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വിജയിപ്പിച്ചത് പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കാനാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ എന്നാണ് പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമല്ലേ ഗുണങ്ങള്‍ ലഭിക്കുന്നത് എന്നും മറിയക്കുട്ടി ചോദിച്ചു.

pinarayi-vijayan-mariyakkutty

തൊഴിലാളികള്‍ എന്ന് പറയുന്നത് നമ്മള്‍ അല്ലേ. ആ തൊഴിലാളി ആരാണെന്ന് കാണിച്ച് തരണം. ജനങ്ങളുടെ കാര്യം അവര്‍ ആദ്യം പറയട്ടെ. ജീവനില്‍ കൊതിയുള്ളവര്‍ പിണറായി വിജയനെ കാണാന്‍ പോകുമോ? സിപിഎമ്മിന്റെ പട്ടാളം അദ്ദേഹത്തിന്റെ കൂടെയില്ലേയെന്നും പെന്‍ഷന്‍ വാങ്ങിയതിന് ശേഷം മറിയക്കുട്ടി പ്രതികരിച്ചു.

ഈ പണം സകല ജനങ്ങള്‍ക്കും നല്‍കണം. ഈ കളിയൊന്നും എന്റെയടുത്ത് നടക്കില്ല. ഈ പാപ്പാന്‍ ഞങ്ങളെ വിഷമിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. അദ്ദേഹത്തിന്റെ മക്കള്‍ക്ക് ദുനിയാവില്‍ കമ്പനി, സ്വര്‍ണം. ഈകാശ് ആരെ ബോധിപ്പിക്കാന്‍ കൊണ്ടുവന്നതാണ്. ഇവര്‍ക്ക് സുഖിക്കാന്‍ ആഡംബരമുണ്ടല്ലോ? ഇയാള്‍ക്ക് ഇറങ്ങി പോയാലെന്താ. ഞങ്ങളുടെ പൈസ തരാനാണ് ജയിപ്പിച്ചത്.

അല്ലാതെ മുഖ്യമന്ത്രിക്കും ഭാര്യക്കും സുഖമായി ജീവിക്കാനല്ല ജയിപ്പിച്ചതെന്നും മറിയക്കുട്ടി പറഞ്ഞു. നേരത്തെ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷ യാചിച്ച് സമരം നടത്തിയിരുന്നു. തുടര്‍ന്ന് മറിയക്കുട്ടിക്കെതിരെ സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ സ്ഥലമുണ്ടെന്നും, രണ്ട് വീടുകളിലൊന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നും സിപിഎം പ്രചരിപ്പിച്ചിരുന്നു.

പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണ് എന്നതടക്കമുള്ള പ്രചാരണങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇവര്‍ വില്ലേജ് ഓഫീസിലെത്തി ഭൂമിയുടെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായിട്ടാണ് മറിയക്കുട്ടി മടങ്ങിയത്. ഇത് അവര്‍ പുറത്തുവിട്ടിരുന്നു. തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന പ്രചാരണം തെളിയിക്കാനും ഇവര്‍ വെല്ലുവിളിച്ചിരുന്നു. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും, വീടിന് നേരെ കല്ലേറുണ്ടായെന്നും ഇവര്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+