ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ ആയോധനകലകളുടെ പ്രദർശനം... ലക്ഷ്യം യുവതലമുറയിലെ ആയോധന കലകളിലെ താൽപ്പര്യം വർധിപ്പിക്കൽ...

  • By Desk
Google Oneindia Malayalam News

രാജാക്കാട്: രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂള്‍ അങ്കണത്തിലാണ് ചൈനീസ് കുങ്ഫൂ, കരാട്ടേ, കളരി, യോഗ തുടങ്ങിയ ആയോധന കലകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ആയോധന കലകളില്‍ യുവതലമുറയുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാന്റ് മാസ്റ്റര്‍ കെ.വി ജോണ്‍സണ്‍ന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

<strong>അഭിനന്ദിനെ പരിഹസിച്ച് പാകിസ്താനില്‍ ക്രിക്കറ്റ് ലോകകപ്പ് പരസ്യം; ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നു</strong>അഭിനന്ദിനെ പരിഹസിച്ച് പാകിസ്താനില്‍ ക്രിക്കറ്റ് ലോകകപ്പ് പരസ്യം; ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നു

മാനസികവും ശാരീരികവുമായ വളര്‍ച്ച, ജീവിതശൈലി, രോഗ പ്രതിരോധം , സ്ത്രീസുരക്ഷ എന്നിവയില്‍ ആയോധന കലകള്‍ക്കും, യോഗയ്ക്കുമുള്ള പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ ആഴങ്ങളില്‍ വേരുറപ്പിക്കുന്ന കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് പേരാണ് ആയോധന കലകളില്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തുന്നത്. അക്രമികളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് മറ്റാരുടെയും സഹായം കൂടാതെ എങ്ങിനെ രക്ഷ നേടാം, പ്രതികൂലസാഹചര്യങ്ങളില്‍ പതറാതെ ധീരതയോടെ എങ്ങനെ അഭിമുഖീകരിക്കാം തുടങ്ങിയവയുടെ പ്രായോഗിക പ്രദര്‍ശനമാണ് സൂകുളില്‍ നടന്നത്.

Martial Arts

കേരള പോലീസ് അക്കാദമി മുന്‍ പരിശീലകനായ ഗ്രാന്റ് മാസ്റ്റര്‍ കെ.വി ജോണ്‍സണുപുറമെ 2016-17 ല്‍ സംസ്ഥാനത്തെ മികച്ച പരിശീലകനുള്ള അവാര്‍ഡ് നേടിയ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ പി.എസ് പുഷ്പ്പാകരന്‍, മാസ്റ്റര്‍ സോജന്‍ വര്‍ഗ്ഗീസ് എന്നിവരും നേതൃത്വം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്നായി അറുപതോളം പരിശീലനാര്‍ത്ഥികള്‍ പങ്കെടുത്തു.

Idukki
English summary
Martial arts training in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X