ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം ആയുധം ഉപയോഗിക്കാതെ സ്ത്രീയെ വെട്ടിനുറുക്കുന്നതിന് തുല്ല്യം; . സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് എംസി ജോസഫൈന്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്: സ്ത്രീകള്‍ക്ക് നേരെയുള്ള ഏറ്റവും ക്രൂരമായതാണ് സൈബര്‍ ആക്രമണം എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍. കുടുംബശ്രീ പദ്ധതിയായ സ്നേഹിത ഗ്രാമത്തിന്റെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ ആക്രമണത്തിന്റെ ഇരകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

പ്ലംജൂഡിക്ക് വീണ്ടും കുരുക്ക്; റിസോര്‍ട്ടിലേക്കുള്ള റോഡിന്റെ ടാറിംഗ് സബ്കളക്ടര്‍ തടഞ്ഞു..!!!

നമ്മുടെ ശരീരത്തില്‍ ആയുധം ഉപയോഗിക്കാതെ തന്നെ മലയാള ഭാഷ കൊണ്ട് തന്നെ വെട്ടിനുറുക്കുന്നതാണ് സൈബര്‍ ആക്രമണം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും സൈബര്‍ ആക്രമണത്തിനും ലൈംഗിക പീഡനത്തിനും ഇരയാവുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സ്ത്രീശാക്തീകരണം പറഞ്ഞുതേഞ്ഞ വെറും പദപ്രയോഗം മാത്രമാണെന്നും ഇന്നത്തെ കാലത്ത് എല്ലാവരും ഒരു പോലെ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം മാത്രമാണെന്നും വനിത കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

MC Josephine

സ്ത്രീ സൗഹൃദ പഞ്ചായത്ത് പ്രവര്‍ത്തനത്തെപറ്റി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് ടി.ജി വിശദീകരിച്ചു. സ്ത്രീകള്‍ക്കും 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി ജില്ലകളില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് എന്ന പേരില്‍ കുടുംബശ്രീ അഭയ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്നേഹിതയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടിലെത്തിക്കാനും പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് സ്നേഹിതാഗ്രാമം പദ്ധതി.

Idukki
English summary
MC Josephine's comment about molest against women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X