Get Updates
Get notified of breaking news, exclusive insights, and must-see stories!

15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ; സംഭവം അ‌ടിമാലിയിൽ, മദ്യം ക‌ടത്തിയ ഓട്ടോ റിക്ഷയും പിടിച്ചെടുത്തു!

അടിമാലി: വില്‍പ്പനക്കായി കൊണ്ടു പോകുകയായിരുന്ന 15 കുപ്പി വിദേശമദ്യവുമായി മധ്യവയസ്‌കനെ അടിമാലി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടിമാലി ഒഴുവത്തടം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ ടോമിയെയാണ് പിടിയിലായത്. ഇയാള്‍ മദ്യം കടത്താനുപയോഗിച്ച K L 39 D 4648 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.


വാഹനത്തിന്റെ ഡ്രൈവിംങ്ങ് സീറ്റിനടിയില്‍ സഞ്ചിക്കുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കൊച്ചി ധനുഷ്‌ക്കോടി ദേശിയ പാതയില്‍ കാംകോ ജംഗ്ഷന് സമീപം സംശയാസ്പദമായി ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മദ്യ കുപ്പികളുമായി ടോമി വലയിലായത്. വാഹനത്തിന്റെ ഡ്രൈവിംങ്ങ് സീറ്റിനടിയില്‍ സഞ്ചിക്കുള്ളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

Liquor

അടിമാലി ടൗണില്‍ നിന്നും മദ്യം വാങ്ങി ഒഴുവത്തടം മേഖലയില്‍ എത്തിച്ച് കൂടിയ വില്‍പ്പനക്ക് കച്ചവടം നടത്തുകയായിരുന്നു ടോമിയുടെ രീതി. ഇയാളുടെ മദ്യ വില്‍പ്പന സംബന്ധിച്ച് പ്രദേശത്ത് വ്യാപക പരാതി ഉയര്‍ന്നിരുന്നു. മുമ്പ് രണ്ട് തവണ ടോമിയെ എക്‌സൈസ് സംഘം പിടികൂടിയിരുന്നെങ്കിലും മദ്യം കണ്ടെത്തിയിരുന്നില്ല. നാളുകളായി എക്‌സൈസ് സംഘം നടത്തി വന്നിരുന്ന നിരീക്ഷണത്തിനൊടുവിലാണ് മദ്യവുമായി കസ്റ്റഡയില്‍ എടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+