മദ്യപാനത്തിനിടെ വാക്കേറ്റം... തർക്കം മൂർച്ഛിച്ചപ്പോൾ മധ്യവയസ്‌കനെ യുവാവ് തലക്കടിച്ച് കൊന്നു, മൃതദേഹം കൊക്കയില്‍ എറിഞ്ഞു...!!!
മറയൂര്‍: മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തെതുടര്‍ന്ന് മധ്യവയസ്‌കനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം വലിച്ചുകൊണ്ടുപോയി കൊക്കയില്‍ തള്ളി. മറയൂരിലാണ് സംഭവം. മറയൂര്‍ ആദിവാസിക്കുടിയിലെ അയ്യാസ്വാമിയാണ് യുവാവിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ പ്രതിയായ പുത്രന്‍ എന്നയാള്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്.
മരിച്ച അയ്യാസ്വാമിയും തീര്‍ത്ഥമല സ്വദേശി പുത്രനും കൃഷയിടത്തില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും തുടര്‍ന്നുണ്ടായ ആക്രമണത്തിനിടയില്‍ പുത്രന്‍ അയ്യാസ്വാമിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി എന്നുമാണ് പോലീസിന്റെ നിഗമനം. തലക്കടികൊണ്ട് അയ്യസ്വാമി നിലവിളിക്കുകയും നാട്ടുകാര്‍ ഓടികൂടുകയും ചെയ്തു. എന്നാല്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ പുത്രന്‍ വാക്കത്തി വീശി ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.

തുടര്‍ന്ന് അയ്യാസ്വാമിയെ മുന്നൂറ് മീറ്ററോളം കൃഷിയടത്തിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കൊക്കയിലേക്ക് തള്ളുകയായിരുന്നു.പ്രതിയ്ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഇയാള്‍ വനത്തിലേക്ക് ഓടി മറഞ്ഞതായി നാട്ടുകാര്‍ പറയുന്നു.മുമ്പ് അയല്‍വാസിയെ വെട്ടികൊലപെടുത്താന്‍ ശ്രമിച്ച കേസിലും പുത്രനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications