ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് ഏലത്തോട്ടിൽ കുഴിച്ചിട്ടു; യുവതി കസ്റ്റഡിയില്‍
തൊടുപുഴ: അവിവഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം.എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്.

സംഭവത്തിന് ശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ പൊലീസിന്‍റെ നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്












Click it and Unblock the Notifications