ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവയിലേക്ക് ലോംങ് മാര്‍ച്ച് നടത്താന്‍ അതിഥി തൊഴിലാളികളുടെ രഹസ്യനീക്കം, പൊളിച്ചടുക്കി കേരള പൊലീസ്

Google Oneindia Malayalam News

നെടുങ്കണ്ടം: ഹൈറേഞ്ചില്‍ നിന്നും ആലുവയിലേക്ക് അതിഥി തൊഴിലാളികള്‍ഡ ലോംഗ് മാര്‍ച്ചിന് പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് പദ്ധതിയിട്ടവരെ കേന്ദ്രീകരിച്ച് സ്പഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. നെടുങ്കണ്ടം, വെള്ളത്തൂവല്‍, രാജാക്കാട് എന്നീ പൊലീസിന്റെ സംയുക്തമായ ഇടപെടലിലൂടെ ഈ നീക്കം പൊളിച്ചടുക്കുകയായിരുന്നു. ഹൈറേഞ്ചിലെ തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന നാല്‍പ്പതോളം തൊഴിലാളികള്‍ ഇതിനായി സംഘം ചേര്‍ന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

idukki

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, നെടുങ്കണ്ടം മേഖലയില്‍ നിന്ന് രാജാക്കാട്ട് എത്തിയ 20 രാജാക്കാട്ടിലുള്ളവരും ചേര്‍ന്നാണ് ലോംഗ് മാര്‍ച്ചിന് പദ്ധതിയിട്ടത്. ഹൈറേഞ്ച് മേഖലയിലെ മുഴുവന്‍ പേരെയും ചേര്‍ത്ത് ആലുവയിലേക്ക് ലോംഗ് മാര്‍ച്ച് നടത്താനായിരുന്നു ഇവരുടെ പദ്ധതി. നെടുങ്കണ്ടത്ത് നിന്നുള്ള സംഘം പുറപ്പെട്ടയുടന്‍ വെള്ളത്തൂവല്‍ രാജാക്കാട് പൊലീസ് സംയക്തനീക്കം നടത്തി ഇതിനെ പൊളിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ലോംഗ് മാര്‍ച്ച് നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് മാര്‍ച്ച് നടത്തിയവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവര്‍ക്ക് താക്കീത് നല്‍കി പൊലീസിന്റെ നിരീക്ഷണത്തിലാക്കി. മടങ്ങിപ്പോകുന്നില്ലെന്നും തോട്ടത്തില്‍ താമസിക്കുകയാണെന്നും പറഞ്ഞാണ് ഇവര്‍ ഫോണ്‍ തിരികെ വാങ്ങിച്ചത.് ലോംഗ് മാര്‍ച്ചിന് ആസൂത്രണം ചെയ്തവരെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതിഥി തൊഴിലാളികളുടെ മാര്‍ച്ചിന് തടയിടാന്‍ പൊലീസ് നെടുങ്കണ്ടം എന്‍സിസി ബറ്റാലിയനിലെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹായം തേടിയിരുന്നു.

അതേസമയം, ഇടുക്കിയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള 97 പേര്‍ 6.45 ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. മൂന്നാര്‍, കുമളി എന്നിവിടങ്ങളില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്നതിന് 89 പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ചിലര്‍ ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് അറിയിച്ചു. ബാക്കിയുള്ളവര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞായര്‍ (24/05/2020) പുലര്‍ച്ചെ 12.15 ന്റെ ട്രെയിന് യാത്രയാകും. മണിപ്പൂരിലേക്ക് സ്വന്തം നിലയില്‍ 16 അതിഥി തൊഴിലാളികള്‍ ശനി (23/05/2020) ന് മടങ്ങുന്നുണ്ട്. ഇവരുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി യാത്രാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ചത്തീസ്ഘട്ടിലേക്ക് ഞായറാഴ്ച്ച (24/05/2020) ന് പോകുന്നതിന് 31 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ക്കുള്ള ട്രെയിന്‍ സമയം ഞായറാഴ്ച്ചയാണ് തീരുമാനമാകുകയുള്ളു.

Idukki
English summary
Migrant Workers From High range plan a long march to aluva
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X