ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അര്‍ഹരായവര്‍ക്കെല്ലാം ഈ സര്‍ക്കാര്‍ ഉപാധി രഹിത പട്ടയം നല്‍കും; വനാതിര്‍ത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍!!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ഉപാധി രഹിത പട്ടയമെന്ന ഇടുക്കിക്കാരുടെ ചിരകാല അഭിലാഷം സഫലമാക്കിയ ഈ ഗവണ്‍മെന്റ് അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കുട്ടിക്കാനം മരിയന്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേള ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 20ന്... രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ</strong>കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഫെബ്രുവരി 20ന്... രാഹുലിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

മൂന്ന് ചെയിന്‍ പ്രദേശത്തെയും ദേവികുളം കുറ്റിയാര്‍ വാലിയിലെയും പട്ടയങ്ങള്‍ ഈ വര്‍ഷം തന്നെ നല്‍കുമെന്നും 29 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ജില്ലയിലെ ഭൂമിപ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു, പെരിഞ്ചാംകുട്ടിയിലെ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ക്കും താമസിയാതെ പരിഹാരമുണ്ടാക്കും. വനാതിര്‍ത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ 28500 ഹെക്ടര്‍ സ്ഥലം ജനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

E Chandrasekharan

ഇതില്‍ 25,000 ഹെക്ടര്‍ സ്ഥലവും ഇടുക്കിയിലാണ്. സമയബന്ധിതമായി ഭൂമി അര്‍ഹരായവര്‍ക്ക് നല്‍കും.പട്ടയം നല്‍കുന്നതില്‍ വനംനിയമങ്ങള്‍ പ്രതിബന്ധമാകുന്ന കേസുകളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി അണക്കെട്ട് പ്രദേശത്തെ 7 ചെയിന്‍ നിവാസികള്‍ക്ക് പട്ടയം നല്‍കിയ ഈ ഗവണ്‍മെന്റ് മൂന്നുചെയ്ന്‍ നിവാസികള്‍ക്കും പട്ടയം താമസിയാതെ നല്‍കുമെന്ന് വൈദ്യതി വകുപ്പ് മ്ന്ത്രി എം.എം മണി പറഞ്ഞു. ഇതിനുള്ള അനുമതി വൈദ്യതി വകുപ്പ് നല്‍കിക്കഴിഞ്ഞുവെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത് ആളുകള്‍ക്ക നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Idukki
English summary
Minister E Chandrasekharan about deed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X