ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തര പുനര്‍നിര്‍മ്മാണം : ഇടുക്കിക്ക് പത്യേക പരിഗണന - മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്തെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ ഇടുക്കി ജില്ലക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാന പ്രളയ പ്രകൃതിദുരന്തത്തില്‍ ഏറ്റവുമധികം നാശനഷ്ടം നേരിട്ടത് ഇടുക്കി ജില്ലയിലാണ്. രണ്ടാമതായി നാശനഷ്ടമുണ്ടായ വയനാട് ജില്ലയിലും മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്.

<strong>അടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴം</strong>അടുത്ത വര്‍ഷം താമര വാടില്ല; വിരിഞ്ഞുതന്നെ, 300 സീറ്റ് കിട്ടുമെന്ന് സര്‍വെ, മോദിക്ക് രണ്ടാമൂഴം

ഇടുക്കി ജില്ലയ്ക്ക് ഏറ്റവും കൂടുതല്‍ തുക അനുവദിക്കുന്നത് പ്രധാനമായും ഏറ്റവും അധികം നാശനഷ്ടം നേരിട്ട ജില്ലയെന്നതിന് പുറമെ പിന്നോക്ക ജില്ലയെന്ന പരിഗണന കൂടി കണക്കിലെടുത്താണ്. സംസ്ഥാനത്ത് ഒട്ടാകെ പ്രളയബാധിതമായ 30 നിയോജമണ്ഡലങ്ങളിലാന്ന് പ്രത്യേക സഹായം നല്‍കുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും നാശനഷ്ടമുണ്ടായത്.

gsudhakaran-1

കഴിഞ്ഞ രണ്ടര വര്‍ഷങ്ങളിലായി റോഡ്, പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവക്കായി 2947 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയത്. കൊല്ലം ദിണ്ഡിഗല്‍ ദേശീയ പാത 183 ല്‍ മുണ്ടക്കയം മുതല്‍ കുമളി വരെ 42 കോടിയുടെ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന 12 ഡിസൈനര്‍ റോഡുകളില്‍ നാലെണ്ണം ഇടുക്കിയിലാണ് നിര്‍മ്മിക്കുക. ആകെയുള്ള 400 കോടി രുപയുടെ അടങ്കല്‍ തുകയില്‍ 105 കോടി രൂപ ഇടുക്കിയിലാണ് വിനിയോഗിക്കുന്നത്.

Idukki
English summary
Minister g sudhakaran on post flood activities in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X