ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യം; ക്ഷീര വികസനത്തില്‍ സ്വയം പര്യാപ്ത നേടുമെന്ന് മന്ത്രി കെ രാജു

  • By Desk
Google Oneindia Malayalam News

മുന്നാര്‍: ക്ഷീര വിസസനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയില്‍ എത്തികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്ഷീര ഉദ്പാദന മേഖലയില്‍ കൂടുതല്‍ സജ്ജീവമായി പങ്കാളികളാകണമെന്നും മന്ത്രി കെ രാജു. കെ എല്‍ ഡി ബോര്‍ഡിന്റെ നാടന്‍ പശുക്കളിലെ ഭ്രൂണമാറ്റ പദ്ധതി ഉദ്ഘാടനം ചെയ്ത് മാട്ടുപ്പെട്ടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>വനിത മതിലിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; കൊല്ലത്ത് പ്രാദേശിക സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവം, പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ നിർദേശം!!</strong>വനിത മതിലിനായി ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; കൊല്ലത്ത് പ്രാദേശിക സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവം, പരമാവധി പങ്കാളിത്തം ഉറപ്പാക്കാൻ നിർദേശം!!

സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, 2003 ല്‍ 21.22 ലക്ഷം കന്നുകാലികളുണ്ടായിരുന്നെങ്കില്‍ 2012 ലെ സെന്‍സസ് പ്രകാരം അത് 13.29 ലക്ഷം ആയി കുറഞ്ഞു. സംസ്ഥാനം നേരിട്ട മഹാ പ്രളയത്തില്‍ ഏകദേശം 6000 പശുക്കള്‍, 2000 എരുമകള്‍, 5000 ആടുകള്‍ എന്നിവ നഷ്ട്ടപ്പെട്ടിട്ടുണ്ട്. കന്നുകാലികളുടെ എണ്ണത്തില്‍ ഇനിയും കുറവ് വരുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Minister K Raju

ഈ സാഹചര്യത്തെ മറക്കടക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്, കേരളത്തില്‍ ഒരു പശുവില്‍ നിന്നുള്ള ശരാശരി പാലുല്‍പ്പാദനം 10.21 ലിറ്ററാണ്.. ഇത് ഇനിയും വര്‍ദ്ധിക്കേണ്ടിയിരിക്കുന്നു. വിഷമില്ലാത്ത ഭക്ഷണ ശീലത്തില്‍ പാല് നിര്‍ണായഘടകമാണ്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഏകദേശം 66 % മാത്രമായിരുന്നു പാലുല്‍പ്പാദനം എന്നാല്‍ 2 വര്‍ഷം കൊണ്ട് 88 % മായി വര്‍ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഉടന്‍തന്നെ സംസ്ഥാനം പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള വിവിധ പദ്ധതികള്‍ മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കെ.എല്‍.ഡി.ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കും. അന്യസംസ്ഥാനത്തു നിന്നും എത്തുന്ന പാലിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ നിലവില്‍ കുറവാണ്, ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കെ എല്‍ ഡി ബോര്‍ഡ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന തീറ്റപുല്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനവും വേദിയില്‍നടന്നു.

കാലിത്തീറ്റ വിലയിലുണ്ടായ വര്‍ദ്ധനവിനെ മാറിക്കടക്കുകയും കൂടുതല്‍ കര്‍ഷകരെ ക്ഷീര മേഖലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സബ്‌സസിഡി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുക. . നാടന്‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ നിരവധി ധനസഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.പരിപാടിയുടെ ഭാഗമായി മേഖലയിലെ തിരഞ്ഞെടുത്ത ക്ഷീര കര്‍ഷകരെ ആധരിച്ചു.

ചടങ്ങില്‍ എസ് രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു, കെ. എല്‍ ഡി ബോര്‍ഡ് മാനേജിഗ് ഡയറക്ടര്‍ ജോസ് ജെയിംസ് സ്വാഗതം അശംസിച്ചു.ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഗോവിന്ദസ്വാമി, ജില്ലാപഞ്ചായത്ത് അംഗം ബേബി ശക്തിവേല്‍,ഗ്രാമപഞ്ചായത്ത് അംഗം എ സുബ്രമണി, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Idukki
English summary
Minister K Raju on diary development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X