ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വന്‍കിട തേയില ഫാക്ടറികളുടെ ചൂഷണം തടയാന്‍ സഹകരണ സംരംഭങ്ങള്‍ക്ക് കഴിയും: എംഎം മണി

  • By Desk
Google Oneindia Malayalam News

കട്ടപ്പന: ചെറുകിട തേയിലകര്‍ഷകരെ വന്‍കിട തേയില ഫാക്ടറികളുടെ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ബദല്‍ മാര്‍ഗ്ഗമാണ് തങ്കമണി സഹകരണ തേയില ഫാക്ടറിയും സഹ്യ ടീയുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. തങ്കമണി സര്‍വ്വീസ് സഹകരണ ബാങ്ക് അമ്പലമേട്ടില്‍ ആരംഭിച്ച തേയില ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്ന സഹ്യടീ- തേയിലപൊടിയുടെ വിപണനോദ്ഘാടനം തങ്കമണിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ ഭൂരിപക്ഷം ചെറുകിട തേയില കര്‍ഷകരെയും സഹായിക്കുന്ന സഹകരണ ബാങ്കിന്റെ ഈ പദ്ധതി മഹത്തായ പ്രവര്‍ത്തനമാണ്. അതോടൊപ്പം വലിയൊരുപരീക്ഷണവുമാണ്. മികച്ച രീതിയിലുളള വിപണനത്തിലൂടെ വിജയത്തിലെത്തണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നം എപ്പോള്‍ വേണമെങ്കിലും വില്‍ക്കുവാനൊരിടവും ന്യായമായ വിലയുമാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടമെന്നും മന്ത്രി പറഞ്ഞു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും 3500 ഓളം ചെറുകിടകര്‍ഷകര്‍ക്കു പുറമെ ജില്ലയിലെ വിവിധഭാഗങ്ങളിലുളള കര്‍ഷകര്‍ക്കും ഫാക്ടറിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. കര്‍ഷകര്‍ ചേര്‍ന്ന് ബാങ്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് കര്‍ഷകരില്‍ നിന്നും കൊളുന്ത് ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്നത്.

idukkinews-

ബാങ്കിന്റെ നേതൃത്വത്തിലുളള പരിശീലനം ലഭിച്ച കാര്‍ഷിക കര്‍മ്മസേനാ അംഗങ്ങളാണ് കൊളുന്ത് എടുക്കലും തേയിലത്തോട്ടത്തിലെ മറ്റ് കൃഷിപ്പണികളും ചെയ്തുവരുന്നത്. മൂന്നു ഷിഫ്റ്റുകളിലായി ഒരു ദിവസം 21000 കിലോ പച്ചക്കൊളുന്ത് അരയ്ക്കുന്നതിനുളള ശേഷി ഫാക്ടറിക്കുണ്ട്. ഒരു ദിവസം 5000കിലോ തേയിലപ്പൊടി ഉല്‍പ്പാദിപ്പിക്കാം. എട്ട് ഗ്രേഡ് തേയിലപ്പൊടിയാണ് വിപണിയിലിറക്കുന്നത്. ഇതിലൂടെ പ്രതിദിനം ഏഴര ലക്ഷം രൂപയുടെ വിറ്റു വരവാണ് കമ്പിന പ്രതീക്ഷിക്കുന്നത്. കാമാക്ഷി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഡ്വ. ജോയിസ് ജോര്‍ജ് എം പി മുഖ്യപ്രഭാഷണം നടത്തി. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Idukki
English summary
Minister MM mani about exploitation by tea factories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X