Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കി ജില്ല ആശുപത്രിയില്‍ ഇനി ഡി-അഡിക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം: മന്ത്രി എം എം മണി

ഇടുക്കി: മദ്യം, മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെയുള്ള സര്‍ക്കാര്‍ പോരാട്ടം തുടരുമെന്നും ഈ പ്രയത്നത്തില്‍ ഏവരും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. കേരള എക്സൈസ് - ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കുന്ന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തി ലഹരിമോചന ചികിത്സാ കേന്ദ്രമായ ഡി-അഡിക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യവര്‍ജന നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വരുന്ന തലമുറയെ മദ്യം, മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ഇതില്‍ അകപ്പെട്ടുപോയവരെ മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് എല്ലാ ജില്ലകളിലും വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരിവിമോചന ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

MM Mani

വാഴത്തോപ്പ് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന യോഗത്തിന് ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്വാഗതമാശംസിച്ചു. മയക്കുമരുന്ന് - ലഹരി ഉപയോഗത്തിനെതിരെ കര്‍ശന നിയമ നടപടികളോടൊപ്പം കൃത്യമായ ബോധവത്ക്കരണ പരിപാടികളും എക്സൈസ് വകുപ്പ് നിരന്തരം നടത്തി വരുന്നതായും ജില്ലയിലെ ഡി - അഡിക്ഷന്‍ സെന്ററില്‍ ഒരു മാസത്തിനകം ചികിത്സ ആരംഭിക്കാനാകുമെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.

ജില്ലാ കലക്ടര്‍ ജീവന്‍ ബാബു .കെ വിഷയാവതരണം നടത്തി. ഒന്നിച്ചു നിന്ന് കേരളം പ്രളയത്തെ നേരിട്ടതു പോലെ ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടണ്‍ാകണമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. ചെറിയ രീതിയില്‍ തുടങ്ങി ഒരു തലമുറയെ തന്നെ ഇല്ലാതാക്കാന്‍ മയക്കുമരുന്നിന് കഴിയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കളുടെ വാഹകരായി മാറുന്ന സ്ഥിതിയുണ്ടണ്‍്. ഈ വിപത്തിലേക്ക് കാലെടുത്തു വച്ചാല്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല. ഈ ബോധം കുട്ടികള്‍ക്ക് എപ്പോഴും ഉണ്‍ണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+