കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂട്ടിപ്പഴം രുചിക്കുവാന്‍ മന്ത്രി സുനില്‍കുമാര്‍ എത്തി; അപൂർവ ഔഷധ സസ്യം വളരുന്നത് വണ്ണപ്പുറം സ്വദേശി ബേബി എബ്രഹാമിന്റെ പുരയിടത്തിൽ...

  • By Desk
Google Oneindia Malayalam News

തൊടുപുഴ: മൂട്ടിപ്പഴമെന്ന അപൂര്‍വ ഔഷധ സസ്യത്തിന്റെ രുചിയറിയുവാന്‍ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയില്‍ ബേബി എബ്രഹാമിന്റെ കൃഷിയിടത്തില്‍ എത്തി. തിരുവനന്തപുരം ഇടുക്കി വയനാട് എന്നീ ജില്ലകളിലെ വനാന്തരങ്ങളില്‍ വ്യാപകമായി വളരുന്ന ഇവ കൃഷി ചെയ്യുന്നത് ആദ്യമായാണ് എന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

<strong>ഇറാന് മുന്നില്‍ മുട്ടുവിറച്ച് ബ്രിട്ടന്‍; അതികായൻമാരായ ബ്രിട്ടീഷ് നേവി പകച്ചുപോയി... ഓഡിയോ പുറത്ത്</strong>ഇറാന് മുന്നില്‍ മുട്ടുവിറച്ച് ബ്രിട്ടന്‍; അതികായൻമാരായ ബ്രിട്ടീഷ് നേവി പകച്ചുപോയി... ഓഡിയോ പുറത്ത്

തോരാതെ പെയ്ത മഴയെ അവഗണിച്ച് കൃഷി മന്ത്രി എത്തിയത് കാണുവാന്‍ ധാരാളം നാട്ടുകാരും ബേബിയുടെ കൃഷിയിടത്തില്‍ തടിച്ചുകൂടി. ഇക്തസമ്മര്‍ദ്ദം, അമിത കൊളെസ്‌ട്രോള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കു മികച്ചതാണ് മൂട്ടിപ്പഴം. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെ ഫലവൃക്ഷത്തെ പരിപാലിക്കുന്നത്.

Minister VS Sunilkumar

കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളര്‍ത്തുന്നത്. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. നേര്യമംഗലം ഫാമില്‍ 100 തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതില്‍ 6 മരങ്ങളാണ് കായ്ക്കുന്നത്. തൈ നാട്ടുകഴിഞ്ഞാല്‍ 4 വര്‍ഷം കൊണ്ട് കായ്ക്കുമെന്ന് കര്‍ഷകര്‍ക്ക് ബേബി ഉറപ്പുനല്കുന്നു. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്.

മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ. സി.ആര്‍ എല്‍സി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു. ഇതിന്റെ തൈ മന്ത്രിയ്ക്ക് ബേബി നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ കൃഷി നേരില്‍ കാണാന്‍ മന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

English summary
Minister VS Sunilkumar visited Mooty fruit farm in Thodupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X