Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹയാത്രികയോട് ബസില്‍ വച്ച് മോശമായി പെരുമാറി; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

ഇടുക്കി: കെ എസ് ആര്‍ ടി സി ബസില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍. കട്ടപ്പന ഡിപ്പോയിലെ ക്ലര്‍ക്കായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുളമാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

kerala

സ്വകാര്യ ബസില്‍ മോഷണ ശ്രമം; തമിഴ് സ്ത്രീയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    കൊല്ലം: സ്വകാര്യ ബസില്‍ യാത്ര ചെയ്തു വന്ന മദ്ധ്യവയസ്‌കയുടെ സ്വര്‍ണമാല മോഷണം ചെയ്തെടുക്കാന്‍ ശ്രമിച്ച തമിഴ് സ്ത്രീയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ നാഗര്‍കോവില്‍ റെയില്‍വേ പുറമ്പോക്കില്‍ കാളിയമ്മ മകള്‍ സത്യ (25) ആണ് പോലീസ് പിടിയിലായത്. 14.03.2022 രാവിലെ 09.00 മണിയോടെ മാരാരിത്തോട്ടത്തു നിന്നും സ്വകാര്യ ബസില്‍ യാത്ര ചെയ്തു വന്ന കല്ലേലിഭാഗം മുഴങ്ങോടിയില്‍ ലളിതമ്മ, കരുനാഗപ്പള്ളിയില്‍ ബസില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യ ബസില്‍ തിക്കും തിരക്കുമുണ്ടാക്കി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. യാത്രക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവര്‍ ബസില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ കരുനാഗപ്പള്ളി പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയശങ്കര്‍ ജെ.കെ , അലോഷ്യസ് അലക്സാണ്ടര്‍ എ.എസ്.ഐ ലത എന്നിവര്‍ അടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+