ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ് പണിയില്‍ അപാകത: റീട്ടാറിംഗ് നടത്തിയ റോഡ് തകര്‍ന്നത് ഒരുമാസംകൊണ്ട്

  • By Desk
Google Oneindia Malayalam News

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരമെന്ന നിലയിലാണ് സമാന്തരപാതയാ ഇടുക്കിക്കവല പള്ളിക്കവല റോഡ് നിര്‍മ്മിച്ചത്. കാലങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച റോഡിന്റെ അറ്റക്കുറ്റ പണികള്‍ ഒരുമാസം മുമ്പ് പൂര്‍ത്തിയാക്കുകയും ചെയ്തു.എന്നാല്‍ ദിവസങ്ങള്‍ക്കകംതന്നെ റോഡിലെ റീട്ടാറിംഗ് ഭാഗങ്ങള്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെടുകയായിരുന്നു.

ഒരുമാസംപോലും റോഡ് കുണ്ടും കുഴിയുമില്ലാതെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെയെന്ന ആരോപണമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. അറ്റക്കുറ്റ പണി നടത്തണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്ന് മെയ് ആറാം തിയതിയാണ് പതിനഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ച് റോഡിന്റെ അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ പലഭാഗങ്ങളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.

Road work

ഒരുമാസംകൊണ്ട് റോഡ് പൊളിഞ്ഞതോടെ പ്രദേശവാസികള്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം ഈ റോഡിലൂടെ കടന്നുപോകുന്നത്.ചിലവഴിച്ച ലക്ഷങ്ങളെല്ലാം പാഴയതിന്റെ പരിഭവങ്ങളും പൊതുജനങ്ങള്‍ പങ്കുവെച്ചു.

ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രഹികള്‍ ഉപയോഗിക്കാതെ കരാറുക്കാരന്‍ പണി ഉഴപ്പിയതാണ് റോഡ് അതിവേഗം തകരാന്‍ കാരണമെന്നും പ്രദേശവാസിള്‍ പറഞ്ഞു. വന്‍ അഴിമതിയാണ് റോഡിന്റെ അറ്റക്കുറ്റ പണിയുടെ പേരില്‍ നടന്നതെന്നും സ്‌കൂള്‍ വാഹനങ്ങളടക്കം പോകുന്ന ബൈപ്പാസ് റോഡ് ഇത്തരത്തില്‍ കുഴികളായി കിടന്നാല്‍ അപകടസാഹചര്യങ്ങള്‍ കൂടുതലാണെന്നും എത്രയും വേഗം ്തികാരികള്‍ റോഡിന്റെ ശോച്യാവസ്ഥ തിരിച്ചറിഞ്ഞ് പരിഹാരം കാണാന്‍ തയ്യാറാകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

Idukki
English summary
Misuse of road works in Kattappana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X