ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അണക്കെട്ട് തുറക്കല്‍: ഒന്നും പറയാനില്ലെന്ന് മന്ത്രി എം എം മണിയുടെ പ്രതികരണം!!!

  • By Desk
Google Oneindia Malayalam News

അടിമാലി: അണക്കെട്ട് തുറന്നതില്‍ വീഴ്ചപറ്റിയെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മന്ത്രി എം എം മണി. എനിക്ക് ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എനിക്കൊന്നും പറയാനില്ല, നിങ്ങള്‍ പോകുക , ഞാന്‍ പ്രതികരിക്കാന്‍ ഇല്ല എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തരെ ആദ്ദേഹം തിരികെ അയച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി: പോക്‌സോ കേസില്‍പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണി: പോക്‌സോ കേസില്‍

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ടും പതിനഞ്ചോളം ഹര്‍ജികളാണ് കേരളഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്‌സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.

-mm-mani-1


പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പുകൂടി അടുത്ത സമയത്ത് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നത് ഇടതുപക്ഷത്തിന് തലവേദനായിയിരിക്കുകയാണ് ഇപ്പോള്‍.

അണക്കെട്ട് തുറന്നതില്‍ വീഴ്ച പറ്റിയെന്ന അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ. ഇടുക്കി മണ്ഡലത്തെക്കുറിച്ച് അറിയാന്‍

Idukki
English summary
mm mani about dam opening in kerala before flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X