ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ മുന്നേറ്റങ്ങള്‍ അനിവാര്യം: വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി !!!

  • By Desk
Google Oneindia Malayalam News

അടിമാലി: മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുതോടൊപ്പം വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഉത്പാദന വിതരണ മേഖലയില്‍ പുതിയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. സര്‍ക്കാര്‍ ഇതിനായി കൂടുതല്‍ സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. ചിത്തിരപുരത്തെ 220 കെ വി സബ്സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

<strong>ലീഗിനെ പരിഹസിച്ച് എൻവൈഎൽ; ലീഗിന്റെ വിശദീകരണം ചോദിക്കല്‍ കോഴി ബിരിയാണിയില്‍ അവസാനിക്കും!!</strong>ലീഗിനെ പരിഹസിച്ച് എൻവൈഎൽ; ലീഗിന്റെ വിശദീകരണം ചോദിക്കല്‍ കോഴി ബിരിയാണിയില്‍ അവസാനിക്കും!!

ഇടുക്കിയില്‍ 1133 കോടി രൂപയുടെ പദ്ധതികളാണ് കെഎസ്ഇബിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തും. പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ പരിഹരിച്ച് പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കും. ചിന്നാര്‍ ഹൈഡ്രോ പ്രൊജക്ട്, തൊട്ടിയാര്‍, ചെങ്കുളം, മയറൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ തടസപ്പെട്ടിട്ടുള്ള വിവിധ പദ്ധതികള്‍ പൂര്‍ത്തിയാക്കും.

MM Mani

സൗരോര്‍ജ്ജ മേഖലയില്‍ 1000 മെഗാവാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും സംയുക്തമായി നടപ്പിലാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ഒന്നാംഘട്ടമെ നിലയിലാണ് ചിത്തിരപുരത്ത് 220 കെ വി സബ്സ്റ്റേഷന്‍ ആരംഭിക്കുന്നത്. പ്രസരണശ്യംഖലയിലെ ഊര്‍ജനഷ്ടം കുറച്ചുകൊണ്ട് ഉപഭോക്താക്കളിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കുതിനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാലാക്കുക.

ഈ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് 400 കെ വി, ഇരുപത്തിനാല് 220 കെവി സബ്സ്റ്റേഷനുകളും 4500 സര്‍ക്യൂട്ട് കിലോമീറ്റര്‍ ലൈനുകളും വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂട്ടിച്ചേര്‍ക്കും. പദ്ധതി പൂര്‍ത്തിയാകുതോടെ വൈദ്യുതി വിതരണരംഗത്ത് നിലവില്‍ അനുഭവപ്പെടുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

Idukki
English summary
MM Mani about electricity project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X