Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ രണ്ടു സീറ്റില്‍ സിപിഎം; കേരള കോണ്‍ഗ്രസിന് 2, ഒന്ന് സിപിഐക്ക്, മന്ത്രി മണി മല്‍സരിക്കും

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം ഇടുക്കിയില്‍ പൂര്‍ത്തിയായി. സ്ഥാനാര്‍ഥികള്‍ ആരൊക്കെ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്. മന്ത്രി എംഎം മണി ഇത്തവണയും മല്‍സരിക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് എംഎം മണി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. ശുപാര്‍ശ സംസ്ഥാന നേതൃത്വത്തിന് കൈമാറി. ഇനി മറ്റു തടസങ്ങളുണ്ടാകില്ല. മന്ത്രിയായ ശേഷം മണിയുടെ പ്രതിഛായ വര്‍ധിച്ചുവെന്നും ജില്ലയുടെ വികസനത്തില്‍ വളരെ ദൂരം മുന്നോട്ട് പോകാന്‍ സാധിച്ചു എന്നുമാണ് സിപിഎം വിലയിരുത്തല്‍.

m

അതേസമയം, സിപിഎം മല്‍സരിക്കുന്ന ദേവികുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എസ് രാജേന്ദ്രന്‍ മൂന്ന് തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. അദ്ദേഹത്തെ തന്നെ മല്‍സരിപ്പിക്കണമോ മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് എടുക്കാമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ. പീരുമേട് മണ്ഡലം സിപിഐയുടെതാണ്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് ഇടുക്കി ജില്ലയില്‍ രണ്ടു സീറ്റ് നല്‍കാമെന്നാണ് തീരുമാനം. ഇടുക്കി, തൊടുപുഴ സീറ്റുകളാണ് നല്‍കാന്‍ തീരമാനിച്ചിരിക്കുന്നത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ മല്‍സരിക്കും. അതേസമയം, തൊടുപുഴ പിജെ ജോസഫിന്റെ ഉറച്ച മണ്ഡലമാണ്. അവിടെ അദ്ദേഹത്തെ പരാജയപ്പെടുത്തുക വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് തൊടുപുഴ സീറ്റില്‍ അത്ര താല്‍പ്പര്യമില്ല. ഇടുക്കിയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള മല്‍സരമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. തൊടുപുഴ മണ്ഡലത്തിന്റെ കാര്യത്തില്‍ ഇനി ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകള്‍ നടക്കണ്ടതുണ്ട്. മന്ത്രി മണിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഇനി മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല.

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+