ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്രത്തിനെതിരെ തുറന്നടിച്ച് മന്ത്രി എംഎം മണി... കേരളത്തിന് അര്‍ഹിക്കുന്ന സഹായം കേന്ദ്രം നല്‍കുന്നില്ല....!!!

  • By Desk
Google Oneindia Malayalam News

രാജകുമാരി: കാലവര്‍ഷകെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന് അര്‍ഹിക്കുന്ന സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും. അനുഭാവ പൂര്‍ണ്ണമായ നിലപാടല്ല മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എം എം മണി പറഞ്ഞു.വിദേശരാജ്യങ്ങളില്‍ നിന്നടക്കം ലഭിക്കുന്ന സഹായവാഗ്ദാനങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുന്നത് കേന്ദ്രനിലപാടാണെന്നും മന്ത്രി തുറന്നടിച്ചു.

തമിഴ്‌നാട്ടില്‍നിന്നും എത്തിയ വ്യാപാരികളും കര്‍ഷക സംഘടനാ പ്രതിനിധികളും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയ തുക ഏറ്റുവാങ്ങിയതിന് ശേഷം ഇടുക്കി രാജകുമാരിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ജില്ലയില്‍ വ്യാപാക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 55ലധികം ആളുകള്‍ ഇതിനകം ഇടുക്കിയില്‍ മാത്രമായി മരിച്ചു.

pic

Recommended Video

cmsvideo
കേന്ദ്രം നല്‍കുന്ന മണ്ണെണ്ണക്കും Subsidiയില്ല | Kerala Flood 2018 | OneIndia Malayalam

റോഡുകള്‍ ഇനിയും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പത്ത് വര്‍ഷം ശ്രമിച്ചാലും പഴയ രീതിയിലേയ്ക്ക് എത്തിക്കാന്‍ സാധിക്കില്ലെത്ത അവസ്ഥയാണ് ഇടുക്കിയുടേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .തമിഴ്‌നാട്ടിലെ ഏലം വ്യാപാരികളുടെ സംഘടനകളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്ത പത്തുലക്ഷം രൂപയുടെ ചെക്ക് മന്ത്രി ഏറ്റുവാങ്ങി. തമിഴ്‌നാട് കര്‍ഷകസംഘം സംഘടനയുടെ നേതൃത്വത്തില്‍ മൂന്നര ടണ്‍ ഭക്ഷ്യ ധാന്യങ്ങളും എത്തിച്ച് നല്‍കി.

Idukki
English summary
MM Mani against Central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X