ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമലയിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്ഢിത്തം: പ്രസ്താവന ബുദ്ധിമോശം കൊണ്ട്, തുറന്നടിച്ച് എംഎം മണി

Google Oneindia Malayalam News

ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സംഭവത്തിൽ കടകംപള്ളി സുരേന്ദ്രനെതിരെ മന്ത്രി എം എം മണി. ശബരിമല യുവതീ പ്രവേശനവുമായി 2018 ലുണ്ടായ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചാണ് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്. അതുണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കരുതുന്നുവെന്നും ഇപ്പോഴത് അടഞ്ഞ അധ്യായമായിക്കഴിഞ്ഞതിനാൽ വിവാദങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

ഇതോടെ കെ സുരേന്ദ്രനുൾപ്പെടെയുള്ള ബിജെപി നേതാക്കളും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിലെ സത്യവാങ്മൂലം തിരുത്താൻ സർക്കാർ ഇപ്പോഴും തയ്യാറല്ല. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി ശബരിമലയെ തകർക്കാനാണ് ശ്രമിച്ചത്. വിശ്വാസവോട്ടെടുപ്പ് പോലും മന്ത്രിയുടെ നേതൃത്വത്തിലാണ് നടന്നതെന്നും അതിനാൽ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 വിഡ്ഢിത്തമായെന്ന്

വിഡ്ഢിത്തമായെന്ന്

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ച സംഭവത്തിൽ കടകംപള്ളി മാപ്പ് പറഞ്ഞത് വിഢിത്തമായിപ്പോയെന്നും ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കടകംപള്ളിയുടെ അഭിപ്രായപ്രകടനത്തിലും മാപ്പ് പറച്ചിലിലും പാർട്ടിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ല. സീതാറാം യെച്ചൂരി പറഞ്ഞതാണ് ശബരിമല വിഷയത്തിൽ പാർട്ടി നിലപാടെന്നും മണി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയവൺ നടത്തിവരുന്ന ഒരു പരിപാടിയിലായിരുന്നു മണി യുടെ പ്രതികരണം.

ഇടത് മുന്നണിക്ക് നിലപാട്

ഇടത് മുന്നണിക്ക് നിലപാട്


സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ശബരിമല വിഷയത്തിൽ അന്ന് വിഡ്ഢിത്തം പറ്റിയെന്ന് പറയാൻ ആർക്കാണ് അധികാരം. ബുദ്ധിമോശം കൊണ്ടാണ് കടകംപള്ളി അത്തരം പ്രസ്താന നടത്തിയിട്ടുള്ളതെന്നും എംഎം മണി പറഞ്ഞു. ശബരിമല വിഷയത്തിലെ ഇടത് നയം കേരളത്തിലെ മന്ത്രിമാർ പറയുന്നതല്ലെന്ന് സിപിഐ നേതാവ് ആനിരാജ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ശരിയുണ്ടെന്നും മന്ത്രി മണി തുറന്നു സമ്മതിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടതുമുന്നണിക്ക് നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 ആന്റണിക്കും കോൺഗ്രസിനും

ആന്റണിക്കും കോൺഗ്രസിനും

കേരളത്തിൽ തുടർഭരണം ലഭിച്ചാൽ സിപിഎം തകരുമെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനയെയും മന്ത്രി എം എം മണി രൂക്ഷമായി വിമര്‍ശിച്ചു. ആന്‍റണി ഹൈക്കമാൻഡിനെ ഉപദേശിച്ച് കോൺഗ്രസിനെ ശക്തിപ്പെടുത്തിയാൽ മതിയെന്ന നിർദേശവും എംഎം മണി നൽകിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്‍റണി രാഷ്ട്രീയമായി ആത്മഹത്യ ചെയ്തയാളാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ദില്ലിയിൽ നിന്ന് പ്രസംഗിക്കാൻ വേണ്ടി മാത്രമാണ് ആന്‍റണി വന്നതെന്നും എം എം മണി വിമർശിച്ചു. ഉടുമ്പന്‍ചോലയില്‍ ആരെന്തെല്ലാം ചെയ്താലും ഞങ്ങള്‍ ജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു

മാപ്പ് പറയണം

മാപ്പ് പറയണം

കെ സുരേന്ദ്രനുൾപ്പെടെയുള്ള ബിജെപി നേതാക്കളും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തിലെ സത്യവാങ്മൂലം തിരുത്താൻ സർക്കാർ ഇപ്പോഴും തയ്യാറല്ല. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി ശബരിമലയെ തകർക്കാനാണ് ശ്രമിച്ചത്. വിശ്വാസവോട്ടെടുപ്പ് പോലും മന്ത്രിയുടെ നേതൃത്വത്തിലാണ് നടന്നതെന്നും അതിനാൽ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 വിശദീകരണം അനിവാര്യം

വിശദീകരണം അനിവാര്യം

ശബരിമല വിഷയത്തിലെ പ്രതികരണത്തിൽ കടകംപള്ളിയെ കാത്തിരിക്കുന്നത് കൂടുതൽ പ്രതിസന്ധികളാണ്. ശബരിമലയില്‍ തെറ്റുപറ്റിയെന്ന മന്ത്രിയുടെ ഖേദപ്രകടനത്തിൽ വിശദീകരണം തേടുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാാന കമ്മറ്റിയും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വിധി വരട്ടെ

വിധി വരട്ടെ

ശബരിമല യുവതീ പ്രവേശന വിഷയം ഇപ്പോള്‍ കോടതിയ്ക്ക് മുന്നിലാണ്. കോടതി തീരുമാനം വരുന്ന സമയത്ത് പാര്‍ട്ടി നിലപാട് വ്യക്തമാക്കും. എന്നാ സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സത്യവാങ്മൂലം തിരുത്തുമോ എന്നത് പ്രസക്തമല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.. വിധി വന്നാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശബരിമലയിൽ നിയമനിർമാണം

ശബരിമലയിൽ നിയമനിർമാണം


ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബിജെപിയുടേതാവുമെന്നും യൂണിഫോം സിവില്‍ കോഡ് പ്രാബല്യത്തിൽ വരുത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാജ്‌നാഥ് സിംഗ് വര്‍ക്കലയിൽ ബിജെപി സംഘടിപ്പിച്ച റോഡ് ഷോയിലും പങ്കെടുത്തു.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Idukki
English summary
MM Mani against Kadakampally Surendran over statement on Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X