'അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത്, ശാപ്പാട് കഴിച്ച് പോകണ്ടേ'; രാജേന്ദ്രനെതിരെ എംഎം മണി
'അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത്, ശാപ്പാട് കഴിച്ച് പോകണ്ടേ'; രാജേന്ദ്രനെതിരെ എംഎം മണി
ഇടുക്കി : ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനെതിരെ എം എം മണി രംഗത്ത്. രാജേന്ദ്രൻ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് താൻ സമയമാകുമ്പോൾ പറയാമെന്ന് എംഎം മണി വ്യക്തമാക്കി. ദേവികുളം മണ്ഡലം എന്നത് രാജേന്ദ്രന് സ്വന്തമല്ല. അദ്ദേഹത്തിൻറെ കുടുംബ സ്വത്തോ അല്ല.
ഉടുമ്പൻചോല മണ്ഡലം എന്നത് എൻറെ അച്ഛൻ മാധവൻറെ കുടുംബ സ്വത്ത് അല്ല എന്നാണ് എംഎംമണിയുടെ പ്രതികരണം . ജില്ലയിൽ അടുത്ത സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിനായി നിർത്തിയപ്പോൾ രാജേന്ദ്രൻ ജയിക്കുകയാണ് വേണ്ടത്.
അല്ലാതെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാൻ വേണ്ടിയുള്ള പ്രവർത്തികൾ അല്ല ചെയ്യേണ്ടതെന്നും എം എം മണി വിമർശിച്ചു. എസ് രാജേന്ദ്രന്റെ കാര്യത്തിൽ നടപടി സംസ്ഥാന കമ്മറ്റി കൈക്കൊള്ളും. തന്നെ പേടിച്ചാണ് പാർട്ടിയുടെ സമ്മേളനത്തിൽ പങ്കെടുക്കാത്തത് രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ , അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കു ചേർന്ന് ആഹാരം കഴിച്ചിട്ട് പോകേണ്ടേ എന്ന് എം എം മണി ചോദിച്ചു. രാജേന്ദ്രന് എതിരെ തിരുവനന്തപുരത്ത് വച്ച് താൻ വളരെ മോശമായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു എന്നാൽ ഈ ആരോപണം തെറ്റാണെന്നും മണി പറഞ്ഞു.

അതേസമയം, രാജേന്ദ്രന് പാർട്ടിയിലെ മറ്റ് നേതാക്കളുമായും പാർട്ടിയുമായും ചില അഭിപ്രായ ഭിന്നതകൾ ഇതിനു മുന്നേ തന്നെ പുറത്തു വന്നിരുന്നു. സി പി എമ്മിനെ ഇടുക്കി ജില്ലാ സമ്മേളനം നിലവിൽ പുരോഗമിക്കുകയാണ്. എന്നാൽ, പാർട്ടി സമ്മേളനത്തിൽ ആദ്യം പങ്കെടുക്കുമെന്നും പാർട്ടിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും രാജേന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ഇടുക്കി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കില്ലെന്നാണ് പിന്നീട് വന്ന വാർത്ത. തനിക്ക് എതിരെയുളള നടപടിയിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന നേതാക്കളിൽ നിന്ന് ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇദ്ദേഹം പാർട്ടി സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിന് പിന്നാലെ രാജേന്ദ്രൻ തീരുമാനം മാറ്റുകയായിരുന്നു.

സംഭവത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജേന്ദ്രനാണ്. എല്ലാ കാര്യങ്ങളും പാർട്ടി ചർച്ച ചെയ്യുമെന്നും കോടിയേരി പ്രതികരിച്ചിരുന്നു. അതേസമയം, ബ്രാഞ്ച് ഏരിയ സമ്മേളനങ്ങളിൽ നിന്നും ഇദ്ദേഹം വിട്ടു നിന്നിരുന്നു. ആയതിനാൽ തന്നെ ജില്ലാ സമ്മേളനത്തിന് എത്തുമോ എന്നത് മറ്റൊരു ചോദ്യമായി ഇടുക്കിയിൽ നിലനിന്നിരുന്നു. ഇവയ്ക്ക് പിന്നാലെയാണ് ഇദ്ദേഹം തീരുമാനം വ്യക്തമാക്കിയിരുന്നത്.

അതേ സമയം, രാജേന്ദ്രൻ സി പി എമ്മിൽ നിന്ന് പുറത്താക്കണം എന്ന തീരുമാനവും ശുപാർശയും വന്നിരുന്നു. രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്കയായിരുന്നു.
നാലാം തവണ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടതാണ് രാജേന്ദ്രന്റെ അതൃപ്തിക്ക് ഇടയാക്കിയത്. ഇതിന് പുറമെ സി പി എം സ്ഥാനാർഥിയായി ഇവിടെ പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്നാണ് ആരോപണം.

സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ ഇദ്ദേഹം പാർട്ടി നേതൃത്വവുമായി മാസങ്ങൾ നീണ്ട ഭിന്നതയിലായിരുന്നു രാജേന്ദ്രൻ. ഒരു തവണ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്നുവട്ടം ദേവികുളം എംഎൽഎയുമായിരുന്നു ഇദ്ദേഹം. ഇടുക്കി മൂന്നാർ, മറയൂർ എന്നീ തോട്ടം മേഖലകളിൽ ഇദ്ദേഹത്തിന് പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന ബന്ധമാണ് ഉളളത്.
Recommended Video

എന്നാൽ, തെരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ഇയാൾക്ക് മേലെ ഉയർന്നു. പിന്നാലെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്റെ അന്വേഷണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനെന്നും കണ്ടെത്തി. ഇദ്ദേഹത്തിനൊപ്പം കുറ്റം ആരോപിക്കപ്പെട്ട മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് പാർട്ടി വിശദീകരണം തേടിയിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications