എംഎം മണി വീഴും,ഇടുക്കിയിൽ റോഷിക്ക് അഭിമാന വിജയം,ദേവികുളത്ത് അട്ടിമറി; മനോരമ സർവ്വേ
ഇടുക്കി; ജില്ലയിലെ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്തായിരുന്നു 2016 ൽ എഡിഎഫ് വിജയിച്ചത്. ഉടുമ്പപൻചോലയും പീരുമേടും ദേവികളുവും എൽഡിഎഫിന് ലഭിച്ചപ്പോൾ തൊടുപുഴയും ഇടുക്കിയും യുഡിഎഫിനൊപ്പമായിരുന്നു. ഇക്കുറി ജില്ലയിലെ പല മണ്ഡലങ്ങളിലും അട്ടിമറി ഉണ്ടാകുമെന്നാണ് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവ്വേ പ്രവചനം. മന്ത്രി എംഎം മണിയുടെ ഉടുമ്പൻചോലയിൽ ഉൾപ്പെടെ ഇടതുമുന്നണി തിരിച്ചടി നേരിടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. വിശദംശങ്ങളിലേക്ക്
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

മണിക്ക് തോൽവി
ജില്ലയിലെ ഗ്ലാമർ മണ്ഡലമായ മന്ത്രി മണിയുടെ ഉടുമ്പൻചോലയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഇഎം ആഗസ്തി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പ്രവചനം. യുഡിഎഫ് 42.00 ശതമനാം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 40.70 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. 2016 ൽ 1109 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ മണിയുടെ വിജയം.ഇക്കുറി വോട്ട് വിഹിതത്തിൽ കുറവ് സംഭവിക്കില്ലേങ്കലും വോട്ട് വേണ്ടത്ര ഉയർത്താൻ സാധിക്കാത്തത് പരാജയത്തിലേക്ക് നയിക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

എൽഡിഎഫ് പ്രതീക്ഷ
1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ അഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ കുറഞ്ഞത് 4000 വോട്ടുകൾക്കെങ്കിലും മണ്ഡലത്തിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ഇവിടെ യുഡിഎഫ് പുലർത്തുന്നത്. അതേസമയം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മണി വിജയിക്കുമെന്ന് ഇടതുമുന്നണിയും കണക്ക് കൂട്ടുന്നു. 20,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് കണക്ക് കൂട്ടൽ.

ഇടുക്കിയിൽ റോഷി
അതേസമയം ജില്ലയിൽ ഏറ്റവും കൂടതൽ ഉറ്റുനോക്കപ്പെടുന്ന ഇടുക്കിയിൽ എൽഡിഎഫിന് അഭിമാന ജയം നേടാനാകുമെന്നും സർവ്വേ പ്രവചിക്കുന്നു. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പര്സപരം മുന്നണി മാറി മത്സരിച്ച മണ്ഡലമാണ് ഇടുക്കി. എൽഡിഎഫിനായി റോഷി അഗസ്റ്റിനും യുഡിഎഫിനായി ഫ്രാൻസിസ് ജോർജുമാണ് ഏറ്റുമുട്ടിയത്.

അഭിമാന പോരാട്ടം
എല്‍ഡിഎഫിലേക്ക് മാറിയ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ 4.80 % മാര്‍ജിനില്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അതേസമയം ഭൂരിപക്ഷത്തിൽ ഇടിവ് സംഭവിക്കുമെന്ന് സർവ്വേ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ 9333 വോട്ടുകൾക്കായിരുന്നു റോഷി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

പീരുമേട് പിടിക്കും
പീരുമേട്ടില്‍ കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിലും നഷ്ടപ്പെട്ട പീരുമേട്ടിൽ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2016 ൽ 314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിനു വേണ്ടി ഇഎസ് ബിജിമോൾ ജയിച്ചത്. ഇത്തവണ എൽഡിഎഫിന്റെ വാഴൂർ സോമനെ പരാജയപ്പെടുത്തി അഡ്വ സിറിയക് തോമസ് 5.60 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രവചനം.

ദേവികുളത്ത് ഇങ്ങനെ
ജില്ലയിലെ ഏക സംവരണ മണ്ഡലമാണ് ദേവികുളത്തും എൽഡിഎഫിന് കനത്ത പരാജയമാണ് സർവ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിലെ ഡി.കുമാര്‍ 5.40 % വോട്ടിന് വിജയിക്കുമെന്നാണ് സർവ്വേ പ്രവചനം. യുഡിഎഫ് 44.00 ശതമാനം വോട്ട് ലഭിക്കും. 2016ല്‍ എല്‍ഡിഎഫിന്റെ എസ് രാജേന്ദ്രന്‍ 5782 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്.

ഭൂരിപക്ഷം കുറയും
പിജെ ജോസഫിന്റെ തൊടുപുഴയിൽ എൽഡിഎഫ് വോട്ട് വിഹിതം ഉയർത്തുമെങ്കിലും പിജെ ജോസഫ് ത്നനെ വിജയിക്കും. അതേസമയം ഭൂരിപക്ഷം കുറയും. 2016ൽ 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോസഫിന്റെ വിജയം. 13.90 ശതമാനം ഭൂരിപക്ഷമാണ് ജോസഫിന് പ്രവചിക്കുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം
-
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ







Click it and Unblock the Notifications