മോഷണക്കേസ് പ്രതിക്ക് കൊറോണ; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടു, നട്ടംതിരിഞ്ഞ് പോലീസ്
തൊടുപുഴ: മോഷണക്കേസില്‍ അറസ്റ്റിലായ കൗമാരക്കാരന് കൊറോണ രോഗം. തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. അധികം വൈകാതെ പ്രതി രക്ഷപ്പെട്ടു. പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ആശുപത്രിയില്‍ പോലീസ് കാവല്‍ ഇല്ലെന്ന് മനസിലാക്കിയതോടെയാണ് പ്രതി രക്ഷപ്പെട്ടത്.

തൊടുപുഴ ടൗണ്‍ ഹാളിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകള്‍ കവര്‍ന്ന കേസിലാണ് കൗമാരക്കാരന്‍ അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഇയാളും മറ്റൊരു വ്യക്തിയും പട്രോളിങിലായിരുന്ന പോലീസുകാര്‍ക്ക് മുമ്പില്‍ വന്നുപെടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ കൗമാരക്കാരനെ പോലീസ് കൊറോണ പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. ഫലം വന്നപ്പോള്‍ രോഗമുണ്ട് എന്ന് തെളിഞ്ഞു. തുടര്‍ന്നാണ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.
ഇവിടെ പോലീസ് കാവല്‍ ഇല്ലെന്ന് മനസിലാക്കിയ പ്രതി അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വിവരം പോലീസിനെ അറിയിച്ചു. ആശുപത്രിയുടെ പരിസരങ്ങളില്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പുളിമൂട്ടില്‍ ജങ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് 5000 രൂപ മോഷണം പോയി എന്ന് പരാതിയുണ്ട്. ഇതിന് പിന്നിലും മൊബൈല്‍ മോഷണക്കേസിലെ പ്രതികളാണോ എന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications