ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ തുടങ്ങി: പാംബ്ല ഡാമിന്റെ ഷട്ടര്‍ തുറക്കും, അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റാൻ ഉത്തരവ്

  • By Idukki
Google Oneindia Malayalam News

തൊടുപുഴ: കാലവര്‍ഷം ആരംഭിച്ചതോടെ ഇടുക്കി ജില്ലയില്‍ ദുരന്തങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും ഉടമസ്ഥര്‍ യഥാസമയം മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വരുത്തുന്ന ഉദാസീനതയെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും ഉത്തരവാദിത്വവും നഷ്ടപരിഹാരച്ചുമതലയും ഉടമസ്ഥര്‍ക്ക് തന്നെ ആയിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നുസംസ്ഥാനത്ത് 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വായു ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പാംബ്ല അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 30 സെ.മീ ഉയര്‍ത്തി ജലം പുറത്തുവിടുമെന്നും പെരിയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കും 42 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 40 മീറ്ററിനു മുകളില്‍ നിലവില്‍ വെള്ളമുണ്ട്.

plambladam-1

മഴതുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം. ജില്ലയില്‍ അതിശക്തമായ മഴ ഇതുവരെയും ആരംഭിച്ചിട്ടില്ല. ഹൈറേഞ്ചില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നേരിയമഴ അനുഭവപ്പെടുന്നുണ്ട്. വരുംമണിക്കൂറുകളില്‍ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ജില്ലാകളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

Idukki
English summary
Monsoon: Pampla dam's shutters will be open
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X