ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: വടാട്ടുപാറ- ഇടമലയാര്‍ നിവാസികള്‍ ഒറ്റപ്പെട്ടു, റോഡ് ഇടിഞ്ഞു താഴ്ന്നു! പുറംലോകം സ്വപ്നം!

  • By Desk
Google Oneindia Malayalam News

കോതമംഗലം: കോതമംഗലം - വടാട്ടുപാറ റോഡില്‍ ഭൂതത്താന്‍കെട്ടില്‍ റോഡ് തകര്‍ന്നു. ഭൂതത്താന്‍കെട്ട് ജംഗിള്‍ പാര്‍ക്കിന് സമീപമാണ് റോഡ് തകര്‍ന്നത്. കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ റോഡ് ഇടിഞ്ഞ് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ച നിലയിലാണ് റോഡ് . ഇതോടെ പ്രദേശം മുഴുവനും പുറലോകത്തെത്താതെ ഒറ്റപ്പെട്ട നിലയിലായെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. സമീപത്തായി ഉണ്ടായിരുന്ന കലുങ്കിനോട് ചേര്‍ന്ന് ഏകദേശം 50 മീറ്ററോളം ദൂരം റോഡും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

kothamangalarain1

റോഡ് ഇടിഞ്ഞത് മൂലം വടാട്ടുപാറ- ഇടമലയാര്‍ ഭാഗം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേയ്ക്കുള്ള പ്രധാന ഗതാഗതമാര്‍ഗ്ഗമാണ് ഈ റോഡ്. ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രത്തെ പുറം ലോകവുമായി ബന്ധപ്പെട്ടുത്തിയിരുന്ന പ്രധാന പാതയും ഇതുതന്നെയാണ്. വിവരമറിഞ്ഞ് ഇവിടേയ്ക്ക് നാട്ടുകാര്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ചികത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോതമംഗലം ഭാഗത്തേയ്ക്ക് തിരിച്ചവരും ഇവിടെ നിന്നും തിരിച്ച് വാടാട്ടുപാറ ഭാഗത്തേയ്ക്ക് പോകേണ്ടവരുമായ നിരവധിപേര്‍ റോഡിന്റെ ഇരുവശങ്ങളിലുമായിി അകപ്പെട്ടിരിക്കുകയാണ്. വിവരമറിഞ്ഞ് ജനപ്രതിനിധികളില്‍ ചിലരും സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തരമായി കാല്‍നടയാത്രക്കുള്ള സജ്ജീകരിണങ്ങളെങ്കിലും എത്രയും വേഗം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Idukki
English summary
Monsoon- Vadattupara- Idamalayar natives in crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X