പ്രളയാനനന്തര പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് കെയര്‍ ഇന്ത്യ; ഇടുക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍...
അടിമാലി: ഇടുക്കിയിലെ ഗ്രാമീണ മേഖലകളില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണങ്ങളില്‍ പങ്കു ചേര്‍ന്ന് കെയര്‍ ഇന്ത്യ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനും. പ്രളയാനന്തര ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണം, കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയവ ഏറ്റെടുത്ത് പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും സഹകരണത്തോടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ കെയര്‍ ഇന്ത്യ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
കഴിഞ്ഞ ഒമ്പതുമാസത്തോളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കെയര്‍ ഇന്ത്യ പ്രതിനിധികളുടെ യോഗം അടിമാലിയില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ദേവികുളം തഹസില്‍ദാര്‍ കെ എം ഷാജി നിര്‍വ്വഹിച്ചു. ജില്ലയില്‍ വെള്ളത്തൂവല്‍, അടിമാലി, ദേവികുളം, വാത്തികുടി തുടങ്ങി പത്തോളം വില്ലേജുകളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കെയര്‍ ഇന്ത്യ പങ്കുചേര്‍ന്നു.

20-30 ശതമാനം കേടുപാടുകള്‍ സംഭവിച്ച 171 വീടുകളുടെ അറ്റക്കുറ്റ പണികള്‍, വിവിധ ഇടങ്ങളിലായി 250 ഏക്കറോളം കൃഷിഭൂമിയുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിയത്.അടിമാലി കൊരങ്ങാട്ടിയുള്പ്പടുന്ന 45 ഏക്കറോളം പാടശേഖങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.പത്തുപേരടങ്ങുന്ന വിവധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പത്തു വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകരെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി 15,230 തൊഴില്‍ ദിനങ്ങളും ജില്ലയില്‍ സമ്മാനിച്ചു.ജില്ലയില്‍ 105 കിണറുകള്‍ ശുചീകരിച്ചതിനൊപ്പം 85 കമ്മ്യൂണിറ്റി സെന്ററുകളും പ്രവര്‍ത്തനക്ഷമമാക്കി. കെയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലം ചെയ്തുകൊണ്ടുള്ള ഹാന്റ് ബുക്കും ചടങ്ങില്‍ പ്രകാശനം ചെയ്തു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications