ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനനന്തര പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് കെയര്‍ ഇന്ത്യ; ഇടുക്കിയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍...

  • By Desk
Google Oneindia Malayalam News

അടിമാലി: ഇടുക്കിയിലെ ഗ്രാമീണ മേഖലകളില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണങ്ങളില്‍ പങ്കു ചേര്‍ന്ന് കെയര്‍ ഇന്ത്യ എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനും. പ്രളയാനന്തര ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണം, കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയവ ഏറ്റെടുത്ത് പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും സഹകരണത്തോടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളില്‍ കെയര്‍ ഇന്ത്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

<strong>കായംകുളത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് തെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റു!</strong>കായംകുളത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് തെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റു!

കഴിഞ്ഞ ഒമ്പതുമാസത്തോളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കെയര്‍ ഇന്ത്യ പ്രതിനിധികളുടെ യോഗം അടിമാലിയില്‍ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ദേവികുളം തഹസില്‍ദാര്‍ കെ എം ഷാജി നിര്‍വ്വഹിച്ചു. ജില്ലയില്‍ വെള്ളത്തൂവല്‍, അടിമാലി, ദേവികുളം, വാത്തികുടി തുടങ്ങി പത്തോളം വില്ലേജുകളില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കെയര്‍ ഇന്ത്യ പങ്കുചേര്‍ന്നു.

Care India

20-30 ശതമാനം കേടുപാടുകള്‍ സംഭവിച്ച 171 വീടുകളുടെ അറ്റക്കുറ്റ പണികള്‍, വിവിധ ഇടങ്ങളിലായി 250 ഏക്കറോളം കൃഷിഭൂമിയുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിയത്.അടിമാലി കൊരങ്ങാട്ടിയുള്‍പ്പടുന്ന 45 ഏക്കറോളം പാടശേഖങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.പത്തുപേരടങ്ങുന്ന വിവധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

പത്തു വില്ലേജുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകരെയും തൊഴിലാളികളെയും ഉള്‍പ്പെടുത്തി 15,230 തൊഴില്‍ ദിനങ്ങളും ജില്ലയില്‍ സമ്മാനിച്ചു.ജില്ലയില്‍ 105 കിണറുകള്‍ ശുചീകരിച്ചതിനൊപ്പം 85 കമ്മ്യൂണിറ്റി സെന്ററുകളും പ്രവര്‍ത്തനക്ഷമമാക്കി. കെയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലം ചെയ്തുകൊണ്ടുള്ള ഹാന്റ് ബുക്കും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Idukki
English summary
More delelopment in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X