ഇടുക്കി ജില്ലയില്‍ 15,562 പോസ്റ്റല്‍ വോട്ടുകള്‍; വോട്ടെണ്ണല്‍ ഒരുക്കം പൂര്‍ത്തിയായി, ആശങ്ക ഒഴിയാതെ കൊറോണ
ഇടുക്കി: ജില്ലയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോസ്റ്റല്‍ വോട്ടുകളുള്ളത്. 5376 പേര്‍ ഇവിടെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. ഏറ്റവും കുറവ് പോസ്റ്റല്‍ വോട്ടുകളുള്ളത് പീരുമേട് നിയോജകമണ്ഡലത്തിലാണ്. 1728 പോസ്റ്റല്‍ വോട്ടുകളാണ് ഇവിടെ. ഭിന്നശേഷിക്കാര്‍/ കിടപ്പ് രോഗികള്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് രോഗികള്‍/ക്വാറൈന്റൈനിലിരുന്നവര്‍, ഇലക്ഷന്‍ അവശ്യ സര്‍വ്വീസിന് നിയോഗിക്കപ്പെട്ടവര്‍, സൈനികര്‍ തുടങ്ങിയവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

ദേവികുളം- 2100, ഉടുമ്പന്‍ചോല- 2861, ഇടുക്കി- 3497 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകള്‍. ജില്ലയില്‍ വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. രണ്ടാം തിയ്യതി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണും. പോസ്റ്റല്‍ വോട്ടുകള്‍ കൂടുതലുള്ളതിനാല്‍ ഫലം വരാന്‍ അല്‍പ്പം വൈകിയേക്കും. അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നും ജില്ലയില്‍ രോഗികളുടെ എണ്ണം 1000ത്തിന് മുകളിലാണ്.
ജില്ലയില്‍ 1235 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.87 ആണ് പോസിറ്റിവിറ്റി നിരക്ക്. 1207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 11 പേര്‍ക്കും 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 533 പേര്‍ കോവിഡ് രോഗമുക്തി നേടി.












Click it and Unblock the Notifications