Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട്: ധനസമാഹരണത്തിനായി നടത്തിയ മഡ് റേസ് ആവേശത്തില്‍!

തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തിന് വേണ്ടി ഭൂതത്താന്‍കെട്ടിലാണ് ഫോര്‍ വീലര്‍ മഡ് റേസ് സംഘടിപ്പിച്ചത് .കോതമംഗലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടീം റാലി സ്‌പോട് നേതൃത്വം നല്‍കിയ മത്സരം ആന്റണി ജോണ്‍ എം എല്‍ എ ഉദ്്ഘാടനം ചെയ്തു.മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഓഫ് റോഡ് ഡ്രൈവേഴ്‌സ് ആണ് പ്രകൃതി രമണീയമായ ഭൂതത്താന്‍കെട്ടില്‍ മഡ് റേസ് സംഘടിപ്പിച്ചത്.

മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതല്‍ക്കൂട്ടും. പെട്രോള്‍, ഡീസല്‍ എന്നിവയില്‍നാല് കാറ്റഗറികളിലായി 40 - ഓളം വാഹനങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. കയറ്റിറക്കങ്ങളും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ ട്രാക്കില്‍ നടന്ന മത്സരം വളരെ ആവേശകരമായിരുന്നു. വനിതകളും മത്സരത്തില്‍ മാറ്റുരക്കാനുണ്ടായിരുന്നു.

mudrace-1540191932

വളരെ സാഹസികത നിറഞ്ഞതാണ് ഭൂതത്താന്‍കെട്ടിലെ ട്രാക്ക് എന്നും വനിതകള്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരണമെന്നും കോട്ടയം സ്വദേശിനിയായ ആതിര പറഞ്ഞു.എം എല്‍ എ ഫ്‌ളാക്ഓഫ് ചെയ്തതോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിരവിധി ആളുകളാണ് മഡറേസ്‌കാണാനായി ഭൂതത്താന്‍കെട്ടിലെത്തെയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+