ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീണ്ടും കനത്തമഴ ഭീതിയോടെ ഇടുക്കി ജനത മുല്ലപെരിയാര്‍ 136 അടിയില്‍.... മണ്ണെടുപ്പിന് 20 വരെ നിയന്ത്രണം

  • By Desk
Google Oneindia Malayalam News

തൊടുപുഴ: ജില്ലയില്‍ വീണ്ടും മഴ കനത്തു. ശക്തമായ പേമരിയാണ് ജില്ലയുടെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഒരു ദിവസം മാത്രം തോര്‍ന്ന് നിന്ന മഴ വീണ്ടും ശക്തിപ്രാപിക്കുന്നതോടെ ഇടുക്കിയിലെ ജനങ്ങള്‍ ആശങ്കയുടെ നടുവിലാണ്. രാത്രിക്കാലങ്ങളില്‍ പെയ്യുന്ന അതിശക്തമായ മഴ ഭീതിപെടുത്തുന്നതായണ് പലരും പറയുന്നത്. മൂന്നാര്‍, അടിമാലി രാജാക്കാട്, കട്ടപ്പന ഭാഗങ്ങളിലെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ രാത്രി അനുഭവപ്പെട്ടത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കൂടുതല്‍ അപകടകരമായ സാഹചര്യങ്ങള്‍ ഇനിയും ഉണ്ടാകുമോ എന്ന ആശങ്ക ഇപ്പോഴും ഇടുക്കിയെ വിട്ടൊഴിയുന്നില്ല. ഇടപെട്ട് പെയ്യുന്ന ശക്തമായ മഴയാണ് ഇപ്പോള്‍ ജില്ലയില്‍ അനുഭവപ്പെടുന്നത്.

പലയിടങ്ങളിലും ഗതാഗതം സൗകര്യങ്ങള്‍പോലും പുനസ്ഥാപിച്ച് വരുന്നതേയുള്ളൂ.അണക്കെട്ടുകളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. മുല്ലപെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടി പിന്നിട്ടു. ഇടുക്കിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ജലനിരപ്പ് കുറച്ചിരുന്നെങ്കിലും ഇനിയുള്ള മണിക്കൂറുകളില്‍ ജലനിരപ്പ് കൂടാനും സാധ്യതയുണ്ട്. സര്‍ക്കാരിന്റെ അനുവദിയോടെ ഇന്നലെ വൈകിട്ടോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ താഴ്ത്തിയരുന്നു.

idukki

വീണ്ടും മഴതുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനും സാധ്യതയുണ്ട്. മാട്ടുപെട്ടി അണക്കെട്ടും ഇന്ന് രാവിലെ തുറക്കും. മുതിരപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മഴതുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മണ്ണെടുപ്പിന് 20തുവരെ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു.ദേവികുളം,പീരുമേട്,ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Idukki
English summary
Mullaperiyar dam's water level; People in Idukki are alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X