ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക്: 140 ലെത്തിയാൽ ജാഗ്രതാ നിർദേശം

Google Oneindia Malayalam News

ഇടുക്കി: സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇപ്പോൾ 135.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 140 അടിയിലേക്ക് എത്തുന്നതോടെ ഒന്നാമത്തെ ജാഗ്രതാ നിർദേശം നൽകും. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 142 അടിയിലേക്ക് ജലനിരപ്പ് എത്തുന്നതോടെ മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകിക്കൊണ്ട് ഷട്ടറുകൾ തുറന്നുവിടും.

Recommended Video

cmsvideo
Mullaperiyar dam water level nearing 136 feet, alert to be issued if water level reaches 140 feet

'തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, വെളിപ്പെടുത്തി എംപിയുടെ ലോക്ക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാക്കൾ'തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, വെളിപ്പെടുത്തി എംപിയുടെ ലോക്ക്ഡൗണ്‍ ലംഘനം ചോദ്യം ചെയ്ത യുവാക്കൾ

അതേ സമയം അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിക്കൊണ്ട് വെള്ളമൊഴുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ ഇതിനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിന്റെ രണ്ട് കരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 29-mullaperiyar-dam-1

ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാൽ അതാത് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം തമിഴ്നാട്ടിൽ വൈഗ അണക്കെട്ട് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനാൽ ഇപ്പോൾ തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ജലനിരപ്പ് കുറയ്ക്കുന്നതിന് വേണ്ടി മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെടുക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തയച്ചിരുന്നു.

Idukki
English summary
Mullapperiyar dam Water level increses, Crosses 135 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X