ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംരക്ഷണമില്ലാത്ത മുനിയറകള്‍ പെരിയാറിന്റെ തീരത്തും: നടപടിയെടുക്കാതെ അധികൃതര്‍!

  • By Desk
Google Oneindia Malayalam News

കോതമംഗലം: പെരിയാറിന്റെ തീരങ്ങളായ പോത്തുപാറയിലും കുറ്റാപാറയിലും വിവിധ ഭാഗങ്ങളിലായി കണ്ടുവരുന്ന മുനിയറകള്‍ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബി സി 1000ത്തിനും എഡി 300നും ഇടയിലുള്ള കാലഘട്ടമാണ് പൊതുവേ ദക്ഷിണേന്ത്യയിലെ ശിലായുഗ കാലഘട്ടമായി അംഗീകരിക്കപ്പെടുന്നത്. മുനിയറകളെ പൊതുവേ കല്ലറകള്‍, മേശ കല്ലുകള്‍, കൂടകല്ലുകള്‍, നടുക്കല്ലുകള്‍, കല്‍ വൃത്തങ്ങള്‍ എന്നിവയായി തിരിച്ച് ശിലായുഗ സ്മാരകങ്ങളായി കരുതി വരുന്നു. വളരെ പണ്ടുകാലത്ത് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി മുനിയറകള്‍ ഉപയോഗപ്പെടുത്തിയരുന്നതായും അറിയപ്പെടുന്നു.

വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നതവീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നത

അറകളില്‍ കിടത്തിയ മൃതദേഹത്തെ മറ്റൊരു കല്ല് കൊണ്ട് മൂടുന്നതരത്തിലായിരുന്നു. ഇത്തരത്തിലുള്ള നിരവധി മുനിയറകളാണ് പെരിയാറിന്റെ തീരങ്ങളിലെ പോത്തുപാറ, തട്ടേക്കാട് ഇഞ്ചതൊട്ടിപ്രദേശങ്ങളിലും സമീപ മേഖലയായ പൂയംകൂട്ടി, വെള്ളാരംകുത്ത്, വടാട്ടുപാറ, കൂറ്റാംപാറ, പുലിപ്പാറ എന്നിവിടങ്ങളിലും കാണുവാന്‍ കഴിയുന്നത്. ഇടമലയാര്‍ അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ ഇത്തരം നിരവധി മുനിയറകള്‍ ജലസംഭരണിയില്‍ മുങ്ങി പോയിട്ടുണ്ടെന്നും പഴമക്കാര്‍ പറയുന്നു. വ്യത്യസ്ഥ അഭിപ്രായങ്ങളാണ് ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഉള്ളത്.

muniyara-1523

പെരിയാര്‍ തീരത്ത് നശിച്ചു കൊണ്ടിരിക്കുന്ന ശിലായുഗ ചരിത്രത്തിന്റെ ഭാഗമായ മുനിയറകള്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിന് കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ രണ്ട് വര്‍ഷം മുന്‍മ്പ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മുനിയറകളെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെയും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

Idukki
English summary
Muniyara's in Periyar cost without protection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X