ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തണുത്തു തുടങ്ങി മൂന്നാര്‍!!! മൂന്നാറിന് ഇനി കോടമഞ്ഞിന്റെ നാളുകള്‍...

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറിനെ ഏറ്റവും കൂടുതല്‍ വശ്യതയിലേക്ക് എത്തിക്കുന്നത് കോടമഞ്ഞും കുളിരും അതിനൊപ്പം എത്തുന്ന ഇളംങ്കാറ്റുമാണ്. ഇനിയുള്ള ദിവസങ്ങളില്‍ മൂന്നാര്‍ കൂടുതലായി തണുത്തു തുടങ്ങും. ഒപ്പം കോടമഞ്ഞു നിറഞ്ഞ അന്തരീക്ഷത്തിനൊപ്പം അതിസുന്ദരമായ ദിവസങ്ങളിലേക്ക് മൂന്നാര്‍ എത്തും. മഴക്കാലത്തിന്റെയും പ്രളയത്തിന്റെയും കുത്തൊഴുക്കുകളില്‍ ഭയപ്പെട്ട് പിന്നോട്ടാഞ്ഞ ദിവസങ്ങളെ മൂന്നാര്‍ ഉടനെ അതിജീവിക്കും എന്നും ഉറപ്പായി കഴിഞ്ഞു.

<strong>മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം: മോദി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്- മുല്ലപ്പള്ളി</strong>മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണം: മോദി ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ്- മുല്ലപ്പള്ളി

munnarseason-

തുലാമഴ പെയ്തിറങ്ങുന്ന മൂന്നാറില്‍ മൂടല്‍ മഞ്ഞാണ് ഇപ്പോള്‍ ഏറെ വിസ്മയം തീര്‍ക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതലായി മൂന്നാറില്‍ കോടമഞ്ഞിറങ്ങുന്നത്. കൃത്യമായ ഇടവേളകളില്‍ മൂന്നാര്‍ എക്കാലത്തും കുളിരണിഞ്ഞ ദിനങ്ങളെ സ്വാഗതം ചെയ്ത് വരുന്നു. മാട്ടുപ്പെട്ടി, രാജമല, കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ തുടങ്ങിയ മേഖലകളിലെല്ലാം ഈ ഇടവേളകളില്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നു. എടുത്ത് പറയേണ്ടത് ടോപ്പ്‌സ്റ്റേഷനും വ്യൂ പോയിന്റും തന്നെയാണ്. വീശിയടിക്കുന്ന കാറ്റിനൊപ്പം നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്‌നാടിന്റെ വിദൂരദൃശ്യങ്ങള്‍ തേടിയെത്തുന്നവര്‍ക്ക് ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ സുന്ദരമായി തീരും. തിരമാലകളുടെ തിരയിളക്കംപോലെ ഒഴികിയെത്തുന്ന കോടമഞ്ഞിറങ്ങുന്ന പ്രഭാതങ്ങളാണ് ഇനി ഇവിടെ വിനോദസഞ്ചാരത്തിന്റെ പുതു ദിവസങ്ങളെ സ്വാഗതം ചെയ്യുക....

Idukki
English summary
munnar enters into winter season and ready to welcome tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X