ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോക്ർക്ക് കൊവിഡ്: മൂന്നാർ ജനറൽ ആശുപത്രി അടച്ചിട്ടു, രാജാക്കാട് ക്ലസ്റ്ററിൽ ഉറവിടമറിയാത്ത 13 കേസുകൾ!!

Google Oneindia Malayalam News

ഇടുക്കി: ഡോക്ടർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മൂന്നാർ ജനറൽ ആശുപത്രി അടച്ചിട്ടു. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളെയും മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഡോക്ടർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചവരുടെ വിവരം ശേഖരിച്ച് വരികയാണ് ആരോഗ്യ പ്രവർത്തകർ. ജില്ലാ കളക്ടറുടെയും എംഎൽഎയുടേയും നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന യോഗത്തിലാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമുണ്ടാകുന്നത്.

പാലത്തായി: ഐ ജി ശ്രീജിത്തിന്‍റേതെന്ന പേരിലെ ശബ്ദ സന്ദേശം വ്യാജം, ചോദ്യങ്ങളുമായി നജീബ് കാന്തപുരംപാലത്തായി: ഐ ജി ശ്രീജിത്തിന്‍റേതെന്ന പേരിലെ ശബ്ദ സന്ദേശം വ്യാജം, ചോദ്യങ്ങളുമായി നജീബ് കാന്തപുരം

ഇടുക്കിയിൽ ഇന്ന് 49 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇന്നലെ ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 28 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് പേർക്കും സമ്പർക്കം മുഖേനയാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലെ രാജാക്കാട് ക്ലസ്റ്ററിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിച്ചുവരുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 13 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

corona4353-159

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവർത്തകരും രാജാക്കാട് സ്വദേശികളാണ്. ഇതിന് പുറമേ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്നാർ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കൊവിഡ് ബാധിച്ച് ജില്ലയിൽ 215 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രാജാക്കാട് സർക്കാർ ഹയർസെക്കണ്ടറി സ്കൂളിൽ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. 55 കിടക്കകളാണ് രോഗികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ തൊടുപുഴയിൽ 103 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

Idukki
English summary
Munnar General hospital closed down after doctor tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X