ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ഞില്‍ കുതിര്‍ന്ന് മൂന്നാര്‍: താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തി !!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: അതിശൈത്യത്തില്‍ മൂന്നാര്‍. ബുധനാഴ്ച അതിരാവിലെയാണ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം വെള്ളതുള്ളികളാലും മഞ്ഞുകട്ടകളാലും മരവിച്ച് കിടക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു.

<strong>അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും! </strong>അയോധ്യ തര്‍ക്കഭൂമി കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും!

ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലേക്ക് താപനില എത്തിയിരുന്നു. ഡിസംബര്‍ ആദ്യവാരം മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന മൂന്നാറില്‍ ഇത്തവണ കാര്യമായി തണുപ്പുണ്ടായിരുന്നില്ല.

munnartemperature


എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മൂന്നാറിന്റെ വിവിധ ഇടങ്ങളില്‍ മൈനസ് മൂന്ന് ഡിഗ്രിവരെ താപനില എത്തി. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലിമലയില്‍ തണുപ്പ് മൈനസ് 3 ഡിഗ്രി രേഖപ്പെടുത്തി. മൂന്നാറില്‍ മഞ്ഞുപെയ്തിറങ്ങുന്നതുകാണാന്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ്് ടൂറിസം വകുപ്പും കരുതുന്നത്. മീശപ്പുലിമലക്കു പുറമേ ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങളിലും മൈനസ് മൂന്നു ഡിഗ്രിവരെ തണുപ്പെത്തിയിരുന്നു.

Idukki
English summary
munnar in -3 degree celsium temparature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X