പ്രശ്നങ്ങൾ തീർത്ത് മടങ്ങുമ്പോൾ മൂവരും ഒന്നിച്ച്;പിന്നാലെ ഒരുവൻ കൊല്ലപ്പെട്ടു; ഞെട്ടലിൽ മൂന്നാർ
പ്രശ്നങ്ങൾ തീർത്ത് മടങ്ങുമ്പോൾ മൂവരും ഒന്നിച്ച്;പിന്നാലെ ഒരുവൻ കൊല്ലപ്പെട്ടു; ഞെട്ടലിൽ മൂന്നാർ
ഇടുക്കി: ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഞെട്ടൽ മാറാതെ മൂന്നാർ. സംഭവത്തിന്റെ ഭീതി പൊലീസ് സംഘത്തിനും മാറിയിട്ടില്ല. കണ്ണുകൾ ചൂഴ്ന്നെടുത്തു, മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചു. ഇത്തരത്തിലാണ് ആക്രമണം നടത്തിയത്. ഷാരോൺ സോയി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ്, വിബോയ് ചാബിയ എന്നിവർ മദ്യപ്പിച്ച് അഹ്ലാത പ്രകടനം നടത്തിയത്. രാത്രി വൈകി നടന്ന ആഹ്ലാത പ്രകടനം വാക്കുതർക്കത്തിലും തുടർന്ന് അടി പിടിയിലും അവസാനിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്ത് മടങ്ങുമ്പോൾ മൂവരും ഒന്നിച്ചാണ് വീട്ടിലേക്ക് പോയത്. എന്നാൽ, തൊട്ടടുത്ത ദിവസം മൂവരെയും കാണാതായി. തുടർന്ന് ബന്ധുക്കൾ മൂന്നാർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പേരിന് മാത്രമുള്ള അന്വേഷണം മാത്രമായിരുന്നു അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്.
മറ്റ് രണ്ടു പേരെ ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്തിയിട്ടില്ല. ഇരു കണ്ണുകൾ ചൂഴ്ന്നെടുത്തും ദേഹം മുഴുവൻ മാരകമായി ഒരു രാത്രി മുഴുവൻ പരിക്കേൽപ്പിച്ചുമാണ് ഷാരോൺ സോയി കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അതേസമയം, കണ്ണൂരിൽ പോക്സോ കേസ് ഇര ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂർ കുറ്റേരി വില്ലേജിലെ പെൺകുട്ടി വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു ഇര. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡനം.
തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പരിചയപ്പെട്ടത്.
തുടര്‍ന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ രാഹുല്‍ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് പെൺകുട്ടിയെ കൗൺസിലിംങ്ങിന് വിധേയമാക്കിയപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അടുത്ത ബന്ധു കുട്ടിയെ പീഡിപ്പിച്ചെന്ന് വ്യക്തമായി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം പെൺകുട്ടിയെ മൊബൈൽ ഉപയോഗത്തിൽ നിന്നും ലാപ്ടോപ്പ് ഉപയോഗത്തിൽ നിന്നുമെല്ലാം വീട്ടുകാർ വിലക്കിയ സാഹചര്യം ഉണ്ടായിരുന്നു. ഇതിൽ പെൺകുട്ടിക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് ആത്മഹത്യ എന്ന സംശയം പൊലീസിനുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications